68 ലി​റ്റ​ർ കോ​ട പി​ടി​ച്ചു
Saturday, May 23, 2020 11:01 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ന്‍റെ​യും ഇ​ടു​ക്കി എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പ​ച്ച​ടി - തോ​ട്ടു​വാ​ക്ക​ട ക​ര​യി​ൽ​നി​ന്നും 68 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. തോ​ട്ടു​പു​റ​ന്പോ​ക്കി​ലു​ള്ള പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലാ​ണ് കോ​ട സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സ​മീ​പ​വാ​സി​ക​ളാ​യ പ്ര​തി​ക​ലേ​കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​വി​ടെ​നി​ന്നും വാ​റ്റി​യെ​ടു​ത്ത ചാ​രാ​യം ക​ഴി​ച്ച​യാ​ളി​ൽ​നി​ന്നും ല​ഭി​ച്ച സൂ​ച​ന​യി​ൽ​നി​ന്നു​മാ​ണ് കോ​ട ക​ണ്ടെ​ത്താ​നാ​യ​ത്. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എ​ൻ. രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പ്ര​മോ​ദ് എം.​പി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​സ്്. അ​നൂ​പ്, ലി​ജോ ജോ​സ​ഫ്, സ​ന്തോ​ഷ് തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.