നിയന്ത്രണംവിട്ട ലോ​റി മ​റി​ഞ്ഞ് ഡ്രൈവർക്ക് പ​രി​ക്കേ​റ്റു
Saturday, May 23, 2020 11:01 PM IST
നെ​ടു​ങ്ക​ണ്ടം: ശാ​ന്തി​പു​രം -കൂ​ട്ടാ​ർ റോ​ഡി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ വേ​പ്പി​ൻ​പി​ണ്ണാ​ക്ക് ലോ​ഡു​മാ​യി എ​ത്തി​യ ലോ​റി മ​റ​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ക​ന്പം​മെ​ട്ട് ചൂ​ര​പ്ലാ​ക്ക​ൽ ജി​ബി​ൻ(25) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.15-ഓ​ടെ ചു​മ്മാ​രു​ക​ട എ​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് ലോ​ഡു​മാ​യി എ​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കൊ​ടും​വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി റോ​ഡ​രി​കി​ലെ ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത് കു​റ്റി​ക്കാ​ട്ടി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ലോ​റി​ക്ക​ടി​യി​ലാ​യ ജി​ബി​ന്‍റെ കൈ​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ട​തു​കൈ ലോ​റി​ക്ക​ടി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു.

നാ​ട്ടു​കാ​രും ക​ന്പം​മെ​ട്ട് പോ​ലീ​സും​ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ലോ​റി​യു​ടെ മു​ന്നി​ലെ ലോ​ഹ​ഭാ​ഗം അ​റു​ത്താ​ണ് ജി​ബി​നെ പു​റ​ത്തെ​ടു​ത്ത​ത്. ജി​ബി​ൻ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.