പ​ച്ച​ക്ക​റി കി​റ്റു​ക​ൾ ന​ൽ​കി
Saturday, May 23, 2020 11:01 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്േ‍​റ​യും പീ​രു​മേ​ട് തോ​ട്ടം തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്േ‍​റ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ഓ​ട്ടോ -ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്കും സൗ​ജ​ന്യ പ​ച്ച​ക്ക​റി കി​റ്റ് വി​ത​ര​ണം ന​ട​ത്തി.

വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണ്‍, അ​ര​ണ​ക്ക​ൽ, വാ​ളാ​ർ​ഡി, നെ​ല്ലി​മ​ല, മ്ലാ​മ​ല തു​ട​ങ്ങി​യ സ്ഥ​ല​ത്തെ ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളാ​യ 750 പേ​ർ​ക്കാ​ണ് പ​ച്ച​ക്ക​റി കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ഇ​തി​നാ​യി 112000 രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്.

ബാ​ങ്ക് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​എം പീ​രു​മേ​ട് ഏ​രി​യ സെ​ക്ര​ട്ട​റി​യും ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ജി. ​വി​ജ​യാ​ന​ന്ദ് പ​ച്ച​ക്ക​റി കി​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​യോ​ഗ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം. ​ത​ങ്ക​ദു​രൈ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ന്ദ്ര​ൻ, തോ​ട്ടം​തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എം. ഉ​ഷ, റി​നി​ൽ മാ​ത്യു, മു​ഹ​മ്മ​ദ​ലി, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജീ​ഷ് ബി​ജി​മോ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.