കു​റ്റി​യാ​ർ​വാ​ലി​യി​ൽ 26-ന് ​സൗ​ജ​ന്യ ഭൂ​മി വി​ത​ര​ണം
Saturday, May 23, 2020 11:01 PM IST
മൂ​ന്നാ​ർ: ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ കു​റ്റി​യാ​ർ​വാ​ലി​യി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സൗ​ജ​ന്യ ഭൂ​മി വി​ത​ര​ണ​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ 26-ന് ​ആ​രം​ഭി​ക്കു​മെ​ന്ന് എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. ഭൂ​മി അ​നു​വ​ദി​ച്ചി​ട്ടു​ള്ള ക്ര​മ​ന​ന്പ​റു​ക​ളി​ൽ 500 മു​ത​ൽ 600 വ​രെ​യു​ള്ള​വ​ർ​ക്കാ​ണ് 26-ന് ​ഭൂ​മി ന​ൽ​കു​ന്ന​ത്.

500 നും 600-​നും ഇ​ട​യി​ൽ വി​ട്ടു​പോ​യ ന​ന്പ​രി​ലു​ള്ള​വ​ർ കു​റ്റി​യാ​ർ​വാ​ലി​യി​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് എ​ത്ത​ണം. 27-ന് 600 ​മു​ത​ൽ 700 വ​രെ​യു​ള്ള ന​ന്പ​രി​ലു​ള്ള​വ​ർ​ക്ക് രേ​ഖ​ക​ൾ ന​ൽ​കും. ഉ​ച്ച​ക്ക് 12-നാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. 28-ന് 700 ​മു​ത​ൽ 800 വ​രെ​യു​ള്ള ന​ന്പ​റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും 29-ന് 800 ​മു​ത​ൽ 900 വ​രെ ന​ന്പ​റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും 30-ന് 900 ​മു​ത​ൽ 1000 വ​രെ ന​ന്പ​റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കു​മാ​ണ് ഭൂ​മി വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം ഭൂ​മി വി​ത​ര​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.