ധ​ർ​ണ ന​ട​ത്തും
Saturday, May 23, 2020 10:47 PM IST
ക​ട്ട​പ്പ​ന: കി​സാ​ൻ സ​ഭ ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 27-ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു​മു​ന്പി​ൽ ധ​ർ​ണ​ന​ട​ത്തും. കോ​വി​ഡ് -19 മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജി​ൽ കൃ​ഷി​ക്കാ​രേ​യും കാ​ർ​ഷി​ക മേ​ഖ​ല​യേ​യും അ​വ​ഗ​ണി​ച്ച ന​ട​പ​ടി ക​ർ​ഷ​ക ദ്രോ​ഹ​മാ​ണെ​ന്ന് കി​സാ​ൻ സ​ഭ ദേ​ശീ​യ സ​മി​തി അം​ഗം മാ​ത്യു വ​ർ​ഗീ​സ് ആ​രോ​പി​ച്ചു.
കോ​വി​ഡി​നോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും കി​സാ​ൻ​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.