റ​ബ​ർ ടാ​പ്പിം​ഗി​നാ​യി ക​ർ​ണാ​ട​ക​യി​ൽ പോ​യ ആ​ളെ കാ​ണാ​നി​ല്ലെ​ന്ന്
Saturday, May 23, 2020 10:47 PM IST
അ​ടി​മാ​ലി: ക​ർ​ണാ​ട​ക​യി​ൽ ജോ​ലി​ക്കു​പോ​യ മാ​ങ്കു​ളം സ്വ​ദേ​ശി​യാ​യ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യെ ഈ​മാ​സം 17 മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​രാ​തി​ന​ൽ​കി. മാ​ങ്കു​ളം ആ​റാം​മൈ​ൽ ഉൗ​ലോ​ത്ത് അ​വ​റാ​ച്ച​ൻ എ​ന്നു വി​ളി​ക്കു​ന്ന ഏ​ബ്ര​ഹാം ജോ​ണി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ലി​സി മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി. ക​ർ​ണാ​ട​ക​ത്തി​ലെ ഉ​ടു​പ്പി ജി​ല്ല​യി​ലെ കാ​ർ​ക്ക​ള​യി​ലാ​ണ് ഏ​ബ്ര​ഹാം ടാ​പ്പിം​ഗ് ജോ​ലി​ക്കാ​യി പോ​യി​രു​ന്ന​ത്. ഇ​തേ തോ​ട്ട​ത്തി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ ആ​ൾ വൈ​രാ​ഗ്യ​ത്തി​ന്‍റെ​പേ​രി​ൽ ത​ന്നെ മ​ർ​ദി​ച്ചു​വെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും 17-ന് ​രാ​വി​ലെ ഫോ​ണി​ൽ വി​ളി​ച്ച് ഏ​ബ്ര​ഹാം ത​ങ്ങ​ളെ അ​റി​യി​ച്ചെ​ന്നും ഇ​തി​നു​ശേ​ഷം ഏ​ബ്ര​ഹാ​മി​നെ സം​ബ​ന്ധി​ച്ച് യാ​തൊ​രു​വി​വ​ര​വു​മി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഏ​ബ്ര​ഹാ​മി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

മ​ന്ത്രി എം.​എം. മ​ണി, ജി​ല്ലാ ക​ള​ക്ട​ർ, എം​എ​ൽ​എ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യ​താ​യി ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ ജോ​ബ് ഏ​ബ്ര​ഹാം പ​റ​ഞ്ഞു.