കൃ​ഷി​ഭ​വന്‍റെ ഫ​ല​വൃ​ക്ഷ ന​ഴ്സ​റി നോ​ക്കു​കു​ത്തി​യാ​യി
Saturday, May 23, 2020 10:47 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി കൃ​ഷി​ഭ​വ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന പ​ച്ച​ക്ക​റി ഫ​ല​വൃ​ക്ഷ ന​ഴ്സ​റി നോ​ക്കു​കു​ത്തി​യാ​കു​ന്നു. അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്ന​ര​വ​ർ​ഷം മു​ൻ​പ് അ​ഞ്ചു​ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച ന​ഴ്സ​റി കൃ​ഷി​ഭ​വ​ന്‍റെ നി​രു​ത്ത​ര​വാ​ദി​ത്വം​മൂ​ലം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. വി​ത​ര​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന തൈ​ക​ൾ ഉ​ണ​ങ്ങി ന​ശി​ച്ചു.

പ​ച്ച​ക്ക​റി​ക്ക് ആ​വ​ശ്യ​മു​ള്ള വ​ള​ങ്ങ​ൾ, ച​കി​രി​ചോ​റ്, ജൈ​വ കീ​ട​നാ​ശി​നി​ക​ൾ തു​ട​ങ്ങി​യ​വ പൂ​ർ​ണ​മാ​യും ന​ശി​ച്ച നി​ല​യി​ലാ​ണ്. കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​ർ ഈ ​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ല. തെ​ങ്ങ് ക​യ​റു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം, പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​ന്ന​തി​നാ​യു​ള്ള മ​ണ്ണ് ഉ​ഴു​തു​മ​റി​ക്കു​ന്ന പു​തി​യ ഹു​സ്ഗു​വ​ർ​ണ എ​ന്ന സ്വീ​ഡി​ഷ് ക​ന്പ​നി​യു​ടെ 90000 രൂ​പ വി​ല​യു​ള്ള ഗാ​ർ​ഡ​ൻ ട്രി​ല്ല​ർ തു​ര​ന്പെ​ടു​ത്തു ന​ശി​ക്കു​ക​യാ​ണ്.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് എ​ല്ലാ വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്ക​ണ്ട അ​ടി​മാ​ലി കൃ​ഷി​ഭ​വ​ൻ ഒ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി വി​ത്തു​ക​ൾ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്കും വി​ത​ര​ണം ചെ​യ്യാ​ൻ ഏ​ല്പി​ച്ച​തു മാ​ത്ര​മാ​ണ് ഇ​വ​ർ ചെ​യ്ത​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.