ബാ​ലി​ക​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചയാൾ പിടിയിൽ
Saturday, May 23, 2020 10:47 PM IST
അ​ടി​മാ​ലി: ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ള്ള​ത്തൂ​വ​ൽ പൈ​പ്പ് ലൈ​ൻ സ്വ​ദേ​ശി പാ​റേ​ക്കൂ​ടി ജ​യ്മോ​ൻ (39) നെ​യാ​ണ് വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 11-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പെ​ണ്‍​കു​ട്ടി ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തോ​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്എ​ച്ഒ ആ​ർ. കു​മാ​റി​നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ എം.​വി. സ്ക​റി​യ, എ​എ​സ്ഐ പി.​ആ​ർ. അ​ശോ​ക​ൻ, ജ​നീ​ഷ്, ര​തീ​ഷ്, ജി​ജീ​ഷ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് ഇ​ന്ന​ലെ ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.