വാ​യ്പ പ​ദ്ധ​തി​യു​മാ​യി തെ​ക്കും​ഭാ​ഗം സ​ഹ​ക​ര​ണ ബാ​ങ്ക്
Friday, May 22, 2020 10:27 PM IST
തെ​ക്കും​ഭാ​ഗം: കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​നാ​യി പു​തി​യ വാ​യ്പ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി തെ​ക്കും​ഭാ​ഗം സ​ഹ​ക​ര​ണ ബാ​ങ്ക്. കൃ​ഷി​ക്കും കാ​ർ​ഷി​ക അ​നു​ബ​ന്ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഒ​രു വ​ർ​ഷ കാ​ലാ​വ​ധി​യി​ൽ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ കാ​ർ​ഷി​ക വാ​യ്പ​യും സ്വ​ർ​ണ പ​ണ​യ വാ​യ്പ​യും 6.8 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ അ​നു​വ​ദി​ക്കും. കു​ടും​ബ​ശ്രീ​ക്കു​ള്ള വാ​യ്പ പ​ദ്ധ​തി നാ​ല് ല​ക്ഷം രൂ​പ വ​രെ ഒ​ൻ​പ​ത് ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ അ​നു​വ​ദി​ക്കും.

ബാ​ങ്കി​ലെ അം​ഗ​ങ്ങ​ളാ​യ ആ​ർ​പി​എ​സ് അം​ഗ​ങ്ങ​ൾ​ക്ക് റ​ബ​ർ മ​ര​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ഇ​ടു​ന്ന​തി​നു 10000 രൂ​പ വ​രെ നാ​ല് മാ​സ കാ​ലാ​വ​ധി​യി​ൽ പ​ലി​ശ ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കും. യ​ഥാ സ​മ​യം തി​രി​ച്ച​ട​യ്ക്കു​ന്ന​വ​ർ​ക്ക് അ​ര ശ​ത​മാ​നം പ​ലി​ശ ഇ​ള​വും ന​ൽ​കും. 31 വ​രെ​യാ​ണ് വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​ത്.