മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ൽ നി​ന്നും വാ​വാ​സു​രേ​ഷ് മൂ​ർ​ഖ​നെ പി​ടി​കൂ​ടി
Friday, May 22, 2020 10:27 PM IST
മൂ​ല​മ​റ്റം:​പ​വ​ർ ഹൗ​സി​ന്‍റെ മു​ന്പി​ൽ ക​ണ്ടെ​ത്തി​യ മൂ​ർ​ഖ​ൻ പാ​ന്പി​നെ വാ​വാ സു​രേ​ഷ് പി​ടി​കു​ടി. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

പാ​ന്പി​നെ പി​ടി​കൂ​ടാ​ൻ വ​രു​ന്ന വ​ഴി പ​വ​ർ​ഹൗ​സി​ന് സ​മീ​പ​ത്ത് ക​ണ്ട പെ​രു​ന്പാ​ന്പി​നെ​യും വാ​വാ സു​രേ​ഷ് പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി. മൂ​ർ​ഖ​ൻ പാ​ന്പി​നെ ക​ണ്ട വി​വ​രം പ​വ​ർ​ഹൗ​സ് ജീ​വ​ന​ക്കാ​ർ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും അ​വ​ർ വാ​വ സു​രേ​ഷി​നെ വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു. മൂ​ല​റ്റ​ത്തെ​ത്തി​യ വാ​വ സു​രേഷ് പ​വ​ർ ഹൗ​സി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ വ​ണ്ടി​യു​ടെ മു​ന്പി​ലേ​ക്ക് കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നും പെ​രു​ന്പാ​ന്പ് ചാ​ടി​വ​ന്നു.

അ​വി​ടെ വാ​ഹ​നം നി​ർ​ത്തി പെ​രു​ന്പാ​ന്പി​നെ പി​ടി​ച്ച ശേ​ഷം പി​ന്നീ​ട് മൂ​ർ​ഖ​നേ​യും പി​ടി​കൂ​ടി. മൂ​ല​മ​റ്റം സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും വാ​വ സു​രേ​ഷി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത പാ​ന്പു​ക​ളെ വ​ന​പാ​ല​ക​രെ ഏ​ൽ​പ്പി​ച്ചു.15 കി​ലോ തൂ​ക്കം വ​രു​ന്ന​താ​ണ് പെ​രു​ന്പാ​ന്പ്. പാന്പുകളെ കു​ള​മാ​വ് വ​ന​ത്തി​ൽ തു​റ​ന്ന് വി​ടു​മെ​ന്ന് വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു.