ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ര​ക്ത​ദാ​ന യ​ജ്ഞം ആ​രം​ഭി​ച്ചു
Friday, May 22, 2020 10:27 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​ഴ​ക്കാ​ല​രോ​ഗ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ ര​ക്ത​ത്തി​ന് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ദൗ​ർ​ല​ഭ്യം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജോ​യി​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ഒ​രു വാ​രം നീ​ണ്ടു നി​ൽ​ക്കു​ന്ന ര​ക്ത​ദാ​ന യ​ജ്ഞം ആ​രം​ഭി​ച്ചു. 29 വ​രെ​യാ​ണ് ര​ക്ത​ദാ​ന​യ​ജ്ഞം. തൊ​ടു​പു​ഴ ഐ​എം​എ ബ്ല​ഡ്ബാ​ങ്കി​ൽ ര​ക്തം ദാ​ന ചെ​യ്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ബി​ജു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി.​കെ. സ​ജി​മോ​ൻ, സ​നോ​ജ് ജോ​സ​ഫ്, ജോ​ർ​ജ്ജ് അ​ഗ​സ്റ്റി​ൻ, പി.​എ​സ്.​ബി​ന, സി​റി​ൾ ജോ​യി, ശ്രീ​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി ഫോ​ണ്‍: 7907411744.