കെ.​എം. മാ​ണി​യു​ടെ ച​ര​മ വാർഷികം: ക​മ്യൂ​ണി​റ്റി കി​ച്ച​ണിനു തു​ക ന​ൽ​കി
Thursday, April 9, 2020 9:20 PM IST
ചെ​റു​തോ​ണി: കെ.​എം. മ​ണി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ വാ​ഴ​ത്തോ​പ്പി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ ചെ​ല​വി​നു​ള്ള തു​ക റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നി​ൽ​മാ​റി​ന് കൈ​മാ​റി. പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജോ​സ് കു​ഴി​ക​ണ്ട​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​ജോ ത​ട​ത്തി​ൽ, റി​ൻ​സി സി​ബി എ​ന്നി​വ​രും എം​എ​ൽ​എ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ നെ​ടു​ങ്ക​ണ്ടം ആ​കാ​ശ​പ്പ​റ​വ അ​ന്തേ​വാ​സി​ക​ൾ​ക്ക് ചെ​ല​വി​നാ​യി 15000 രൂ​പ കൈ​മാ​റി.
ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ പ്ര​ത്യേ​ക അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ സ​ംഘടി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍, നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് സ​ഹാ​യം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം ഇ​ടു​ക്കി​യി​ലെ എ​ല്ലാ ക​മ്മി​റ്റി​ക​ളി​ലും അ​താ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ചെ​ല​വ് തു​ക കൈ​മാ​റി.

ചെ​റു​തോ​ണി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​നാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്ന​ലെ കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് പാ​ർ​ട്ടി കൊ​ന്ന​ത്ത​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മ്ലാ​ക്കു​ഴി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കി​യ​ത്. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കാ​ഞ്ഞ​മ​ല, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​പി. മ​ൽ​ക്ക, ജോ​സ​ഫ് സേ​വ്യ​ർ, യൂ​ത്ത് ഫ്ര​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ജോ​സ​ഫ് പ​ങ്കെ​ടു​ത്തു.