മൂ​ന്നാ​ർ അ​ട​ച്ചു​പൂ​ട്ടി
Thursday, April 9, 2020 9:20 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ സ​ന്പൂ​ർ​ണ​മാ​യി അ​ട​ച്ചൂ​പൂ​ട്ടി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ തു​ട​ർ​ച്ച​യാ​യ ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് അ​ട​ച്ചു​പൂ​ട്ടി​യി​ടു​വാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ​ദി​വ​സം അ​ട​ച്ചു​പൂ​ട്ട​ൽ അ​റി​യി​പ്പ് വ​ന്ന​തി​നേ​തു​ട​ർ​ന്ന് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​വാ​ൻ എ​സ്റ്റേ​റ്റു​ക​ളി​ൽ​നി​ന്നും മൂ​ന്നാ​ർ ടൗ​ണി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലു​ള്ള​വ​രും കൂ​ട്ട​മാ​യി എ​ത്തി​യ​തോ​ടെ മൂ​ന്നാ​ർ ജ​ന​സാ​ന്ദ്ര​മാ​യി.

നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ എ​ത്തി​യ​തോ​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഏ​റെ പ​ണി​പ്പെ​ടേ​ണ്ടി​വ​ന്നു.

രാ​വി​ലെ ഏ​ഴു​മു​ത​ൽ​ത​ന്നെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് എ​സ്റ്റേ​റ്റു​ക​ളി​ൽ​നി​ന്നും ആ​ളു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു.

കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന തേ​നി ജി​ല്ല​യി​ൽ കൊ​റോ​ണ അ​നി​യ​ന്ത്രി​ത​മാ​യി വ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും തേ​നി​യി​ൽ​നി​ന്ന് എ​ത്തി​യ അ​ഞ്ചു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് സ​ന്പൂ​ർ​ണ അ​ട​ച്ചു​പൂ​ട്ട​ൽ.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള അ​ഞ്ചു​പേ​രും അ​തി​ർ​ത്തി​യു​ള്ള കാ​ന​ന​പാ​ത​യി​ലൂ​ടെ മൂ​ന്നാ​റി​ലെ​ത്തി​യ​വ​രാ​ണ്. ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ൽ​പേ​ർ എ​ത്തി​യി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​ത് സ​മൂ​ഹ​വ്യാ​പ​ന​മാ​യി പ​ട​രാ​തി​രി​ക്കാ​നു​മു​ള്ള മു​ൻ​ക​രു​ത​ൽ എ​ന്ന​നി​ല​യ്ക്കും തു​ർ​ച്ച​യാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടും മൂ​ന്നാ​ർ ടൗ​ണി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് ക​ടു​ത്ത തീ​രു​മാ​നം ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ടു​ത്തി​ട്ടു​ള്ള​ത്.

പ​ന്ത്ര​ണ്ടാ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന ക​ണ്ണ​ൻ ദേ​വ​ൻ അ​ധി​കൃ​ത​ർ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​രു​മാ​യു​ള്ള ച​ർ​ച്ച​യെ തു​ട​ർ​ന്നാ​യി​രു​ന്നു തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ മൂ​ന്നാ​ർ ടൗ​ണി​ൽ എ​ത്താ​തി​രി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ക​ന്പ​നി സ്വീ​ക​രി​ക്കാ​മെ​ന്ന​റി​യി​ച്ചി​രു​ന്നെ​വ​ങ്കി​ലും എ​ത്തി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു.

അ​വ​ശ്യ​വ​സ്തു​ക്ക​ളാ​യ അ​രി, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ എ​സ്റ്റേ​റ്റു​ക​ളി​ലെ ബ​സാ​റു​ക​ളി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും അ​ട​ച്ചു​പൂ​ട്ട​ൽ അ​നി​ശ്ചി​ത​മാ​യി നീ​ണ്ടേ​ക്കു​മോ എ​ന്ന ഭ​യ​ത്തി​ൽ മൂ​ന്നാ​റി​ൽ വ​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങി​ച്ചു​കൂ​ട്ടു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ൾ. മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രു​ന്നാ​ണ് പ​ല​രും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത്.

ന​ൽ​കി​യി​രു​ന്ന സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും ത​രി​ക്ക് കു​റ​യാ​തി​രു​ന്ന​തോ​ടെ ക്യൂ​വി​ൽ നി​ന്ന​വ​ർ​ക്ക് ടോ​ക്ക​ണ്‍ ന​ല്കേ​ണ്ട സ്ഥി​തി​യു​മു​ണ്ടാ​യി. ഉ​ച്ച​യാ​യ​തോ​ടെ മാ​ർ​ക്ക​റ്റി​ലെ പ​ച്ച​ക്ക​റി മു​ഴു​വ​ൻ തീ​ർ​ന്നു.

ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ൻ രാ​വി​ലെ​മു​ത​ൽ ടൗ​ണി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ക​ട​ക​ൾ എ​ല്ലാം അ​ട​ച്ചു​പൂ​ട്ടി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.

ഡി​വൈ​എ​സ്പി എം. ​ര​മേ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ.