ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​രു​കോ​ടി അ​നു​വ​ദി​ച്ചു
Thursday, April 9, 2020 9:20 PM IST
രാ​ജാ​ക്കാ​ട്: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ഒ​രു​കോ​ടി എ​ട്ടു​ല​ക്ഷം രൂ​പ ചി​കി​ത്സ പ​ദ്ധ​തി​ക​ൾ​ക്കും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി അ​നു​വ​ദി​ച്ചു. ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ഈ​വ​ർ​ഷ​ത്തെ 15 ല​ക്ഷം രൂ​പ​യും ചേ​ർ​ത്ത് 29 ല​ക്ഷം രൂ​പ​യാ​ണ് ചി​കി​ത്സാ സ​ഹാ​യ​മാ​യി ന​ൽ​കു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം സി​എ​ച്ച്സി, രാ​ജാ​ക്കാ​ട് സി​എ​ച്ച്സി, പാ​ന്പാ​ടും​പാ​റ ബ്ലോ​ക്ക് പി​എ​ച്ച്സി എ​ന്നീ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കും ചോ​റ്റു​പാ​റ ഹോ​മി​യോ ആ​ശു​പ​ത്രി​ക്കു​മാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
ആ​ശു​പ​ത്രി​ക​ളു​ടെ ദൈ​നം​ദി​ന ചെ​ല​വു​ക​ൾക്കായി 11.5 ല​ക്ഷം രൂ​പ​യും ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നു​വാ​ങ്ങാ​ൻ നാ​ലു​ല​ക്ഷം രൂ​പ​യും നെ​ടു​ങ്ക​ണ്ടം സി​എ​ച്ച്സി​യി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നും വാ​ങ്ങാ​ൻ മൂ​ന്നു​ല​ക്ഷം രൂ​പ​യും രാ​ജാ​ക്കാ​ട് സി​എ​ച്ച്സി​യി​ൽ മ​രു​ന്നു​വാ​ങ്ങാ​ൻ ര​ണ്ടു​ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​ബി അ​ജി, ചെ​യ​ർ​മാ​ൻ​മാ​രാ​യ തോ​മ​സ് തെ​ക്കേ​ൽ, കെ.​കെ. കു​ഞ്ഞു​മോ​ൻ, സി​ന്ധു സു​കു​മാ​ര​ൻ നാ​യ​ർ, ബി​ഡി​ഒ ഷൈ​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.