പ​ഴ​കി​യ മാം​സം വി​റ്റ ക​ട​ക​ൾ പൂ​ട്ടി
Thursday, April 9, 2020 9:20 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് മ​ത്സ്യ, മാം​സ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി. അ​മി​ത വി​ല ഈ​ടാ​ക്കി​യ സ്ഥാ​പ​ന​ങ്ങ​ളെ താ​ക്കീ​തു​ചെ​യ്തു. പ​ഴ​കി​യ മാം​സ​ങ്ങ​ൾ വി​റ്റ ക​ട​ക​ളാ​ണ് പൂ​ട്ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ലെ​സ​ൻ​സും റ​ദ്ദാ​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​വി. അ​ജി​കു​മാ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് മാ​ഹി​ൻ, ജീ​വ​ന​ക്കാ​രാ​യ പി.​എ​സ്. രാ​ജേ​ഷ്, ബി​ജു ചെ​റി​യാ​ൻ, എ​ൻ.​വി.​ബി​ജു എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.