ഉ​പ​യോ​ഗി​ച്ച മാ​സ്കു​ക​ൾ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്നു
Thursday, April 9, 2020 9:20 PM IST
ചെ​റു​തോ​ണി: പ​ഠി​ച്ച ശീ​ലം ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​കാ​തെ മ​ല​യാ​ളി​ക​ൾ. ഉ​പ​യോ​ഗി​ച്ച​ശേ​ഷം മു​ഖാ​വ​ര​ണം പൊ​തു​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത് വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക. ആ​ശു​പ​ത്രി​ക​ളി​ലും ടൗ​ണു​ക​ളി​ലും മ​റ്റും പോ​യി മ​ട​ങ്ങു​ന്ന​വ​ർ വാ​യും മൂ​ക്കും മ​റ​യ്ക്കാ​നു​പ​യോ​ഗി​ച്ച മു​ഖാ​വ​ര​ണ​മാ​ണ് പൊ​തു​വ​ഴി​യി​ലും റോ​ഡ​രി​കി​ലെ പ​റ​ന്പു​ക​ളി​ലും ഉ​പേ​ക്ഷി​ക്കു​ന്ന​ത്. രോ​ഗ​മു​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും മു​ഖാ​വ​ര​ണം ധ​രി​ക്കു​ന്നു​ണ്ട്. ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന മാ​സ്കു​ക​ൾ രോ​ഗ​മു​ള്ള​വ​ർ ധ​രി​ച്ച​താ​ണോ എ​ന്ന​റി​യാ​ത്ത​തി​നാ​ൽ എ​ടു​ത്തു​മാ​റ്റി ന​ശി​പ്പി​ക്കാ​നും ആ​ളു​ക​ൾ​ക്ക് ഭ​യ​മാ​ണ്.
ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന​വ​ർ ധ​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന മു​ഖാ​വ​ര​ണം തി​രി​കെ പോ​കു​ന്പോ​ൾ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​ത​ന്നെ പ​ല​രും ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി പ​റ​യു​ന്നു. ഇ​വ കാ​റ്റ് പ​റ​ത്തി കു​ടി​വെ​ള്ള​മു​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ വീ​ഴു​മോ​യെ​ന്നും ആ​ളു​ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്നു.
ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ലെ​ത്തു​ന്ന​വ​ർ മാ​സ്കു​ക​ൾ ക​ള​ക്ട​റേ​റ്റി​നു സ​മീ​പം റോ​ഡ​രി​കി​ൽ​ത​ന്നെ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രും വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​രും സു​പ​രി​ചി​ത​മ​ല്ലാ​ത്ത മു​ഖാ​വ​ര​ണം ധ​രി​ച്ച് യാ​ത്ര​ചെ​യ്യു​ന്പോ​ൾ മു​ഖം വി​യ​ർ​ക്കു​ക​യോ മ​റ്റ് അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​കു​ക​യോ ചെ​യ്യു​ന്പോ​ൾ അ​വ ഉ​പേ​ക്ഷി​ക്കു​ന്ന​താ​ണ് പൊ​തു​വ​ഴി​ക​ളി​ൽ ക​ണ്ടെ​ത്തു​ന്ന​ത്.
മു​ഖാ​വ​ര​ണം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ക എ​ളു​പ്പ​മ​ല്ല. എ​ന്നാ​ൽ മു​ഖാ​വ​ര​ണം ന​ൽ​കു​ന്ന​വ​ർ​ത​ന്നെ അ​ത് ഉ​പ​യോ​ഗി​ച്ച​ശേ​ഷം സു​ര​ക്ഷി​ത​മാ​യി ന​ശി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
കൂ​ടാ​തെ ഒ​രി​ക്ക​ൽ​മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന മു​ഖാ​വ​ര​ണ​ത്തി​നു​പ​ക​രം ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ പൊ​തു​വ​ഴി​ക​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന മാ​സ്കു​ക​ളു​ടെ എ​ണ്ണം കു​റ​യു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.