ഉ​റ​ക്ക​മി​ള​ച്ച് ഫ​യ​ർ​ഫോ​ഴ്സ്
Thursday, April 9, 2020 9:20 PM IST
അ​ടി​മാ​ലി: സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ൽ ജി​ല്ല​യി​ലെ അ​ഗ്നി​സേ​നാ വി​ഭാ​ഗം ഉ​റ​ങ്ങി​യി​ട്ടി​ല്ല. കോ​വി​ഡി​നെ പ​ടി​ക്കു പു​റ​ത്തു​നി​ർ​ത്താ​ൻ സേ​ന ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ന​ട​ക്കം ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​യി​രു​ന്നു.
ഇ​തി​നു​പി​ന്നാ​ലെ ഗ​താ​ഗ​ത​നി​രോ​ധ​ന​ത്താ​ൽ ബു​ദ്ധി​മു​ട്ടു​ന്ന രോ​ഗി​ക​ൾ​ക്ക് ജീ​വ​ൻ​ര​ക്ഷ മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തി​നും ജി​ല്ല​യി​ലെ അ​ഗ്നി​ര​ക്ഷ വി​ഭാ​ഗം സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.
എ​റ​ണാ​കു​ള​വും തി​രു​വ​ന​ന്ത​പു​ര​വും കോ​ട്ട​യ​വു​മ​ട​ക്ക​മു​ള്ള അ​യ​ൽ ജി​ല്ല​ക​ളി​ൽ​നി​ന്നും കാ​ൻ​സ​റി​നും ഡ​യാ​ലി​സി​സി​നു​മൊ​ക്കെ​യാ​യു​ള്ള അ​വ​ശ്യ​മ​രു​ന്നു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്കെ​ല്ലാം കൃ​ത്യ​മാ​യി ഇ​വ​ർ എ​ത്തി​ച്ചു​ന​ൽ​കും. പൂ​ർ​ണ മേ​ൽ​വി​ലാ​സ​വും മ​രു​ന്നി​ന്‍റെ കു​റി​പ്പ​ടി​യും അ​ടു​ത്തു​ള്ള ഫ​യ​ർ​സ്റ്റേ​ഷ​നി​ലേ​ക്കോ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സ്റ്റേ​റ്റ് ക​ണ്‍​ട്രോ​ൾ ടീ​മി​ലേ​ക്കോ വാ​ട്സാ​പ്പാ​യോ ഇ ​മെ​യി​ലി​ലോ അ​യ​ച്ചാ​ൽ മ​രു​ന്നു​ക​ൾ വീ​ട്ടു​മു​റ്റ​ത്തെ​ത്തും. മ​രു​ന്നി​ന്‍റെ വി​ല മാ​ത്ര​മെ ഇ​വ​ർ ഈ​ടാ​ക്കൂ.
അ​ടി​മാ​ലി മേ​ഖ​ല​യി​ൽ മാ​ത്രം ഇ​തി​നോ​ട​കം പ​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഗ്നി​സേ​നാ വി​ഭാ​ഗം സേ​വ​നം എ​ത്തി​ച്ചി​ട്ടു​ണ്ട്. അ​യ​ൽ ജി​ല്ല​ക​ളി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ, കാ​ൻ​സ​ർ സെ​ന്‍റ​ർ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം മ​രു​ന്ന് മ​ല​ക​യ​റ്റി എ​ത്തി​ക്കാ​ൻ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ 24 മ​ണി​ക്കൂ​റും ത​യാ​റാ​ണ്.
സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ഫ​യ​ർ​സ്റ്റേ​ഷ​നു​ക​ൾ ഏ​കോ​പി​പ്പി​ച്ചാ​ണ് മ​രു​ന്നു​ല​ഭ്യ​ത സേ​ന സാ​ധ്യ​മാ​ക്കു​ന്ന​ത്. അ​ടി​മാ​ലി മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് ക​രി​ങ്കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​യ​ർ​സ്റ്റേ​ഷ​നു​മാ​യി 101 എ​ന്ന ന​ന്പ​രി​ലോ 04864 224101 എ​ന്ന ന​ന്പ​രി​ലോ ബ​ന്ധ​പ്പെ​ട്ടാ​ൽ സേ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.