ക​ന്പം​മെ​ട്ടി​ൽ ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി
Thursday, April 9, 2020 9:20 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് - 19 ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ന്പം​മെ​ട്ടി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കി. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
അ​തി​ർ​ത്തി ക​ട​ന്നു​വ​രു​ന്ന​വ​രേ​യും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​രേ​യും പ​രി​ശോ​ധി​ച്ച് കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ക എ​ന്ന​താ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ല​ക്ഷ്യം. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രു​ടെ ര​ക്ത​സാ​ന്പി​ളു​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള​വ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ക്കും. പോ​കു​ന്ന​വ​രു​ടെ അ​ഡ്ര​സും ഫോ​ണ്‍ ന​ന്പ​രും യാ​ത്രാ ആ​വ​ശ്യ​വും തി​രി​ച്ചു​വ​രു​ന്ന തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്തും.
മൂ​ന്നു ജീ​വ​ന​ക്കാ​രാ​ണ് കേ​ന്ദ്ര​ത്തി​ലു​ള്ള​ത്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് കേ​ന്ദ്രം. ഉ​പ്പു​ത​റ, വ​ണ്ട​ൻ​മേ​ട്, ക​രു​ണാ​പു​രം സി​എ​ച്ച്സി​ക​ളി​ൽ നി​ന്നു​ള്ള ജീ​വ​ന​ക്കാ​രാ​ണ് പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ സാ​ന്പി​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഒ​രാ​ൾ​ക്ക് ര​ണ്ടാ​ഴ്ച​മു​ന്പ് കോ​വി​ഡ് ബാ​ധ​യു​ള്ള​താ​യി ക​ണ്ടെ​ത്തു​ക​യും ഇ​യാ​ളെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.