100 കി​ലോ​യോ​ളം പ​ഴ​കി​യ മ​ത്സ്യം ന​ശി​പ്പി​ച്ചു
Thursday, April 9, 2020 9:20 PM IST
ഇ​ടു​ക്കി:​ ജി​ല്ല​യി​ലെ മ​ത്സ്യ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഫി​ഷ​റീ​സ് വ​കു​പ്പും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 100 കി​ലോ​യോ​ളം പ​ഴ​കി​യ​തും മാ​യം ക​ല​ർ​ന്ന​തു​മാ​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.​മാ​യം ക​ല​ർ​ന്ന മ​ത്സ്യ​ങ്ങ​ൾ വി​പ​ണ​നം ന​ട​ത്തു​ന്നു​വെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലു​ട​നീ​ള​മു​ള്ള മ​ത്സ്യ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി.​മ​ത്സ്യ​ല​ഭ്യ​ത കു​റ​വാ​യ​തി​നാ​ൽ ഭൂ​രി​ഭാ​ഗം ക​ട​ക​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. ​പ്ര​വ​ർ​ത്തി​ച്ചു വ​ന്ന​വ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ല ക​ട​ക​ളി​ൽ നി​ന്നാ​യി ചൂ​ര 65 കി​ലോ, ചെ​മ്മീ​ൻ 20 കി​ലോ, ക​ല​വ 18 കി​ലോ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.​
തൊ​ടു​പു​ഴ, മു​ട്ടം,അ​ണ​ക്ക​ര, കു​മ​ളി, ഏ​ല​പ്പാ​റ, മു​രി​ക്കാ​ശേ​രി,ചെ​റു​തോ​ണി,ത​ങ്ക​മ​ണി, ക​ട്ട​പ്പ​ന, ഇ​രു​പ​തേ​ക്ക​ർ , തൂ​ക്കു​പാ​ലം, നെ​ടു​ങ്ക​ണ്ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​ശ​രി​യാ​യ രീ​തി​യി​ൽ ഐ​സി​ട്ട് സൂ​ക്ഷി​ച്ച മ​ത്സ്യ​ങ്ങ​ളേ വി​പ​ണ​നം ന​ട​ത്താ​വൂ എ​ന്നും 1:1 എ​ന്ന അ​നു​പാ​ത​ത്തി​ൽ ഐ​സ് ഇ​ട്ട് മ​ത്സ്യം സൂ​ക്ഷി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ല്കി. വ​രും ദി​വ​സ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.
നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി.​എ​സ്.​ഷെ​നൂ​ബ്,ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ന്തോ​ഷ്, ഐ​ശ്വ​ര്യ, ആ​ൻ​മ​രി​യ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.