രാ​സ​പ​ദാ​ർ​ഥങ്ങ​ൾ ചേ​ർ​ത്ത മ​ത്സ്യവി​ല്പ​ന; നി​യ​മ​ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​തു പ്ര​തി​ഷേ​ധാ​ർ​ഹം
Thursday, April 9, 2020 9:16 PM IST
തൊ​ടു​പു​ഴ:​മ​ൽ​സ്യ​ത്തി​ൽ വ്യാ​പ​ക​മാ​യ തോ​തി​ൽ രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു.​
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ത്ത കി​ലോ​ക​ണ​ക്കി​നു മ​ൽ​സ്യം വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ച്ച​താ​യി അ​റി​യു​ന്നു. ​കൂ​ടി​യ വി​ല​യു​ണ്ടാ​യി​രു​ന്ന മ​ൽ​സ്യം ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വാ​യ​തി​നാ​ലാ​ണ് വി​ല​ക്കു​റ​വെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണ് നേ​ർ​പ​കു​തി വി​ല​യ്ക്കു വ​രെ വി​റ്റ​ഴി​ച്ച​ത്.​
ഫോ​ർ​മാ​ലി​ൻ,അ​മോ​ണി​യ തു​ട​ങ്ങി​യ രാ​സ​പ​ദാ​ർ​ഥങ്ങ​ൾ ചേ​ർ​ത്ത മ​ൽ​സ്യം വി​ൽ​പ​ന​ക്കാ​രു​ടെ വീ​ടു​ക​ളി​ലും ഗോ ​ഡൗ​ണു​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് ഇ​പ്ര​കാ​രം വി​ല്പ​ന ന​ട​ത്തി​യ​ത്.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു ട​ണ്‍​ക​ണ​ക്കി​നു മ​ൽ​സ്യം ആ​രോ​ഗ്യ​വ​കു​പ്പ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചി​രു​ന്നു.
​ഈ​സ്റ്റ​ർ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ട​ണ്‍ ക​ണ​ക്കി​നു മ​ൽ​സ്യം വ്യാ​പാ​രി​ക​ൾ രാ​സ​പ​ദാ​ർ​ഥങ്ങ​ൾ ചേ​ർ​ത്ത് സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന​താ​യാ​ണ് സൂ​ച​ന.​ കേ​ര,ഓ​ല​ക്കൊ​ടി തു​ട​ങ്ങി​യ വ​ലി​യ മ​ൽ​സ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​ല്പ​ന​യ്ക്ക് വി​പ​ണി​യി​ൽ എ​ത്തി​ച്ച​ത്.​ ജി​ല്ല​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മ​ൽ​സ്യ​ങ്ങ​ൾ ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും മ​ൽ​സ്യ മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​ന്നു​മാ​ണ് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ വാ​ങ്ങി എ​ത്തി​ക്കു​ന്ന​ത്.​ ഓ​ല​ക്കു​ടി,വ​റ്റ,കേ​ര,ചൂ​ര,റോ​ഹ് തു​ട​ങ്ങി​യ വ​ലി​യ മീ​നു​ക​ളെ​ല്ലാം ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്.​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ലി​യ മീ​നു​ക​ളി​ൽ അ​ട​ക്കം ഫോ​ർ​മാ​ലി​ൻ, അ​മോ​ണി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ വ്യാ​പ​ക​മാ​യ അ​ള​വി​ൽ ചേ​ർ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.​
രാ​സ​പ​ദാ​ർ​ഥങ്ങ​ൾ ചേ​ർ​ത്ത മ​ൽ​സ്യം വാ​ങ്ങി​ക​ഴി​ക്കു​ന്ന​ത് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്പോ​ഴും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. സം​സ്ഥാ​ന​ത്ത് രാ​സ​പ​ദാ​ർ​ഥങ്ങ​ൾ ചേ​ർ​ത്ത മ​ൽ​സ്യ​വി​ല്പ​ന ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി എ​ന്ന​പേ​രി​ൽ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന​യി​ൽ ട​ണ്‍​ക​ണ​ക്കി​നു മ​ൽ​സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചി​രു​ന്നു.​
ട്രെ​യി​നു​ക​ളി​ലും ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ലും കൊ​ണ്ടു​വ​ന്ന മ​ൽ​സ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.​ എ​ന്നാ​ൽ പി​ന്നീ​ട് പ​രി​ശോ​ധ​ന​ക​ൾ നി​ല​ച്ച​തോ​ടെ വീ​ണ്ടും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തും രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ചേ​ർ​ത്ത​തു​മാ​യ മ​ൽ​സ്യം സം​സ്ഥാ​ന​ത്തെ മ​ൽ​സ്യ മാ​ർ​ക്ക​റ്റു​ക​ളി​ൽ വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി.​ഇ​പ്പോ​ൾ കൊ​വി​ഡ്-19 ഭീ​ഷ​ണി​യെ തു​ട​ർ​ന്നു പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് വ്യാ​പ​ക​മാ​യ തോ​തി​ൽ രാ​സ​പ​ദാ​ർ​ഥങ്ങ​ൾ ചേ​ർ​ത്ത മ​ൽ​സ്യം വി​ല്പ്പ​ന​യ്ക്കാ​യി ദി​വ​സ​വും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.​
ഈ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക​യും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.​അ​തോ​ടൊ​പ്പം പ്രാ​ദേ​ശി​ക​മാ​യി ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മ​ൽ​സ്യം വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​ൻ ആ​ളു​ക​ൾ ത​യാ​റാ​കു​ക​യും ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്.