ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി
Thursday, April 9, 2020 9:15 PM IST
വ​ണ്ണ​പ്പു​റം:​ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​ നി​ധി​യി​ലേ​ക്ക് വെ​ണ്‍​മ​ണി സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് 1,81,000 രൂ​പ സം​ഭാ​വ​ന ന​ൽ​കി. ബാ​ങ്ക് ഒ​രു​ല​ക്ഷം രൂ​പ​യും ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​സി​ഡ​ന്‍റി​ന്‍റെ​യും ഒ​രു മാ​സ​ത്തെ ശ​ന്പ​ള​വും ഡ​യ​റ​ക്ട​ർ​ബോ​ർ​ഡം​ഗ​ങ്ങ​ളു​ടെ ഒ​രു​മാ​സ​ത്തെ സി​റ്റിം​ഗ് ഫീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ക​യാ​ണ് ആ​ദ്യ​ഗ​ഡു​വാ​യി ഇ​ടു​ക്കി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ മു​ഖാ​ന്ത​രം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ​തെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ വി​നോ​ദ് അ​റി​യി​ച്ചു.

മ​രു​ന്ന് ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര​ത്തും അ​വ​ശ്യ​ക്കാ​ർ​ക്ക് മ​രു​ന്ന് ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യ​ഹ​സ്ത​വു​മാ​യി റീ​ട്ടെ​യി​ൽ കെ​മി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്. ഫോ​ണ്‍: 9745834100, 9447330367, 8281746745 ടൗ​ണ്‍ പ്ര​ദേ​ശ​ത്ത് പ്രാ​യ​മാ​യ​വ​ർ​ക്ക് വീ​ട്ടി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കും.​ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ മാ​ത്ര​മാ​ണ് ഈ ​സേ​വ​ന​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.