ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ സാ​ല​റി ച​ല​ഞ്ചി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​ണം: ​ഡി​സി​സി
Thursday, April 9, 2020 9:15 PM IST
തൊ​ടു​പു​ഴ:​ലോ​ക്ക് ടൗ​ണ്‍ കാ​ല​യ​ള​വി​ൽ വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത ആ​രോ​ഗ്യ​വ​കു​പ്പി​ലെ​യും പോ​ലീ​സി​ലെ​യും കോ​വി​ഡ് അ​നു​ബ​ന്ധ​ജോ​ലി​ക​ൾ ചെ​യ്ത മ​റ്റു വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും സാ​ല​റി ച​ല​ഞ്ചി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​
കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ഇ​ന്ന് ല​ഭ്യ​മാ​യ മി​ക​വ് വ​കു​പ്പ് ഭ​രി​ച്ച മു​ൻ മ​ന്ത്രി​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ട​ക്കം എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.​
കോ​വി​ഡ്-19 ഭീ​തി അ​ക​ലു​ന്പോ​ൾ എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി ജോ​ലി ചെ​യ്ത ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​രെ പി​ന്നീ​ട് മ​റ​ന്നു പോ​കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക​രു​ത്.​ഇ​തോ​ടൊ​പ്പം രോ​ഗ​സാ​ധ്യ​ത അ​വ​ഗ​ണി​ച്ച് നി​ത്യേ​ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്കും ലോ​ക്ക് ഡൗ​ണ്‍ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​പ്ര​തി​മാ​സം നാ​മ​മാ​ത്ര​മാ​യ കൂ​ലി​ക്ക് വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും, മ​റ്റു ക​ട​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന താ​ൽ​ക്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും ന​ഷ്ട​മാ​യ ശ​ന്പ​ള തു​ക​യെ​ങ്കി​ലും ന​ൽ​ക​ണം. പ്ര​തി​സ​ന്ധി​യി​ലാ​യ കാ​ർ​ഷി​ക​മേ​ഖ​ല​യെ സം​ര​ക്ഷി​ച്ച് നി​ല​നി​ർ​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ സ​മി​തി രൂ​പീ​ക​രി​ച്ചു ശിപാ​ർ​ശ​ക​ൾ സ്വ​രൂ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യ്ക്ക് സ​ർ​ക്കാ​ർ മു​ന്പ് പ്ര​ഖ്യാ​പി​ച്ച 6000 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജി​നു പു​റ​മേ കോ​വി​ഡ്-19 കാ​ല​ഘ​ട്ട​ത്തി​ൽ ക​ർ​ഷ​ക​ർ ഏ​റ്റു​വാ​ങ്ങി​യ ദു​രി​ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ത്യേ​ക പാ​ക്കേ​ജ് തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു