ഡെ​ങ്കി​പ്പ​നി സാ​ധ്യ​ത: ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്
Thursday, April 9, 2020 9:15 PM IST
തൊ​ടു​പു​ഴ:​ന​ഗ​ര​സ​ഭ ആ​റാം വാ​ർ​ഡി​ൽ മൗ​ണ്ട് സീ​നാ​യി ആ​ശു​പ​ത്രി​ക്കു സ​മീ​പം ഏ​താ​നും വീ​ടു​ക​ളി​ൽ ആ​ളു​ക​ൾ​ക്ക് പ​നി ബാ​ധി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​ഡെ​ങ്കി​പ്പ​നി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ളും ഡെ​ങ്കി​പ്പ​നി പ​ക​രാ​തി​രി​ക്കു​വാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.​കൊ​തു​ക് വ​ള​രു​വാ​ൻ സാ​ധ്യ​ത​യു​ള്ള ഉ​റ​വി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ന്ന​തി​ന് എ​ല്ലാ കു​ടും​ബ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ശ്ര​ദ്ധി​ക്ക​ണം.​വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഡ്രൈ​ഡേ ആ​ച​രി​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.​കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രും നഗ​ര​സ​ഭ ജീ​വ​ന​ക്കാ​രും കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ കൊ​തു​ക് ജ​ന്യ രോ​ഗ​ങ്ങ​ൾ പ​ട​രാ​തി​രി​ക്കു​വാ​ൻ വാ​ർ​ഡ്ത​ല ശു​ചി​ത്വ സ​മി​തി ബ​ന്ധ​പ്പെ​ട്ട വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍,സെ​ക്ര​ട്ട​റി എ​ന്നി​വ​ർ അ​റി​യി​ച്ചു.