വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും കോ​ട​യും പി​ടി​കൂ​ടി
Thursday, April 9, 2020 9:15 PM IST
കാ​ഞ്ഞാ​ർ:​ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.​ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.​കാ​ഞ്ഞാ​ർ കൂ​വ​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്നു ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 30 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്.​

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ടാ​ട് ക​ണ്ട​ത്തി​ൻ​ക​ര​യി​ൽ സാ​ബു​വാ​ണ് പി​ടി​യി​ലാ​യ​ത്. ചെ​റു​ക്കാ​ട്ടി​ൽ ലി​ജോ, ക​ണ്ട​ത്തി​ൻ​ക​ര​യി​ൽ സാ​ജ​ൻ എ​ന്നി​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.​പ്ര​തി​ക​ൾ ചാ​രാ​യം വി​ൽ​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.​ചെ​റു​കാ​ട്ടി​ൽ ലി​ജോ​യു​ടെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​ത്.​കാ​ഞ്ഞാ​ർ എ​സ് ഐ ​കെ.​സി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ​സ​ജി പി.​ജോ​ണ്‍.​എ​എ​സ്ഐ മാ​രാ​യ ഉ​ബൈ​സ്,സ​ലീ​ൽ ബി​നോ​യ്,സി​പി​ഒ​മാ​രാ​യ സു​നി​ൽ,അ​രു​ണ്‍, ഷെ​മീ​ർ സ​തീ​ഷ്, അ​ശ്വ​തി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

തൊ​ടു​പു​ഴ: എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ബു ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ങ്കു​ന്നം ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ 2.750 ലി​റ്റ​ർ ചാ​രാ​യം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക്കും മു​റി പ​ന​ന്താ​നം പ​റ​ന്പി​ൽ നോ​യി​സ്് (29) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​റാ​യ രാ​ജേ​ഷ് ച​ന്ദ്ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​കെ.​സ​ജീ​വ്, സു​രേ​ന്ദ്ര​ൻ , ബി​നീ​ഷ് കു​മാ​ർ , വി.​എ. സി​റാ​ജു​ദ്ദീ​ൻ. , വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യ ബി​ന്ദു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.