മ​രു​ന്നു​മാ​യി വ​ന്ന ട്ര​ക്ക് മ​റി​ഞ്ഞു
Wednesday, April 8, 2020 10:08 PM IST
മു​ട്ടം: ഉൗ​ട്ടി​യി​ൽ നി​ന്ന് മ​രു​ന്നു​ക​ളു​മാ​യി വ​ന്ന ട്ര​ക്ക് തു​ട​ങ്ങ​നാ​ട് വി​ച്ചാ​ട്ട് ക​വ​ല​യി​ൽ മ​റി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് അ​പ​ക​ടം. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ മ​രു​ന്ന് വി​ത​ര​ണം ചെ​യ്ത​തി​ന് ശേ​ഷം പൈ​നാ​വി​ലു​ള്ള ജി​ല്ലാ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്.​ലോ​റി​യു​ടെ ഒ​രു വ​ശം പൂ​ർ​ണ​മാ​യും റോ​ഡി​ൽ ചെ​രി​ഞ്ഞെ​ങ്കി​ലും മ​രു​ന്നു​ക​ൾ​ക്ക് നാ​ശ ന​ഷ്ടം ഉ​ണ്ടാ​യി​ല്ല. ബ്രേ​ക്ക് പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു. മു​ട്ടം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്ര​ക്ക് ഉ​യ​ർ​ത്തി​യ​തി​നു ശേ​ഷം ജി​ല്ലാ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലേ​ക്ക് മ​രു​ന്നു​മാ​യി പോ​യി. ട്ര​ക്ക് മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് റോ​ഡ​രു​കി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ന് സാ​ര​മാ​യ നാ​ശ ന​ഷ്ടം സം​ഭ​വി​ച്ചു.

ധ​ന​സ​ഹാ​യം ന​ൽ​കി

ഇ​ട​വെ​ട്ടി: കെ.​എം.​ മാ​ണി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജോ​സ് വി​ഭാ​ഗം ഇ​ട​വെ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ല​മ​റ്റം അ​സീ​സി സ്നേ​ഹ ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി. ഇടവെട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ജു തോ​മ​സ് പൊ​ന്നാ​മ​റ്റം തു​ക കൈ​മാ​റി.
സം​സ്ഥാ​ന ക​മ്മ​റ്റിയം​ഗം ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, അ​റ​ക്കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി നാ​ട്ടു​നി​ലം, വി​ജ​യ് ടി.​ ചേ​ലാ​ക​ണ്ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.