കോവിഡ് 19 പ്രതിരോധ സാമഗ്രികൾ കൈമാറി
Wednesday, April 8, 2020 10:08 PM IST
ഇ​ടു​ക്കി: കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സി​നി​മാ സം​വി​ധാ​യ​ക​ൻ സോ​ഹ​ൻ റോ​യി ചെ​യ​ർ​മാ​നാ​യി​ട്ടു​ള്ള ഏ​രീ​സ് ഗ്രൂ​പ്പും ദു​ബാ​യ് ഇ​ൻ​കാ​സ് ഗ്രൂ​പ്പി​ന്‍റെ ഇ​ടു​ക്കി യൂ​ണി​റ്റും ചേ​ർ​ന്ന് ന​ൽ​കു​ന്ന 10 ല​ക്ഷം രൂ​പ​യു​ടെ പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച് ദി​നേ​ശ​ന് കൈ​മാ​റി. 7.5 ല​ക്ഷം രൂ​പ​യു​ടെ പോ​ർ​ട്ട​ബി​ൾ വെ​ന്‍റി​ലേ​ഷ​ൻ യൂ​ണി​റ്റും അ​ന്പ​തി​നാ​യി​രം രൂ​പ​യു​ടെ മാ​സ്കും ജി​ല്ല​യി​ലെ 55 ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​മാ​ണ് ഇ​വ​ർ എം​പി വ​ഴി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി​യ​ത്. ദു​ബാ​യ് ഇ​ൻ​കാ​സ് ഭാ​ര​വാ​ഹി​യാ​യ ക​ട്ട​പ്പ​ന സ്വ​ദേ​ശി അ​മ​ൽ ചെ​റു​ചി​ല​പ​റ​ന്പി​ലും ഇ​തി​ൽ പ​ങ്കാ​ളി​യാ​യി.