കോ​വി​ഡ് 19 ജി​ല്ല അ​തീ​വ ജാ​ഗ്ര​ത​യി​ൽ
Wednesday, April 8, 2020 10:08 PM IST
ഇ​ടു​ക്കി: അ​യ​ൽ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ ദി​നേ​ശ​ൻ. ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​മാ​യി ചേ​ർ​ന്ന് ക​ള​ക്ടറേറ്റി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​മി​ഴ്നാ​ട്ടി​ൽനി​ന്നും ച​ര​ക്കു​മാ​യി എ​ത്തു​ന്ന ലോ​റി ഡ്രൈ​വ​ർ​മാ​രെ പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി മ​റ്റു​ള്ള​വ​രു​മാ​യു​ള്ള ഇ​ട​പെ​ടു​ന്ന​തി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ചെ​ക്കു പോ​സ്റ്റു​ക​ളി​ൽ ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണം.
ലോ​റി ഡ്രൈ​വ​ർ​മാ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും തൊ​ട്ട​ടു​ത്ത പി​എ​ച്ച്സി സെ​ന്‍റ​റി​ലെ എ​ച്ച്ഐ​മാ​രെ​യും അ​റി​യി​ക്ക​ണം. അ​ടു​പ്പി​ച്ച് ലോ​ഡും കൊ​ണ്ട് പോ​കു​ന്പോ​ൾ വീ​ട്ടു​കാ​രു​മാ​യു​ള്ള സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്ക​ണം. ഈ ​സ​മ​യം വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ ഒ​റ്റ​മു​റി​യി​ൽ താ​മ​സി​പ്പി​ക്കും. പി​ന്നീ​ട് 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം. ഇ​തി​നു​ള്ള സൗ​ക​ര്യം ആ​രോ​ഗ്യ​വ​കു​പ്പ് ചെ​യ്യും. ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ലോ​ക് ഡൗ​ണ്‍ മ​റി​ക​ട​ന്ന് ആ​ളു​ക​ൾ പ​ര​ന്പ​രാ​ഗ​ത പാ​ത​ക​ളി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്കും തി​രി​ച്ചു കേ​ര​ള​ത്തി​ലേ​ക്കും ക​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ജ​ന​ങ്ങ​ൾ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ക്ക​ണം.