കൊറോ​ണ വാ​ർ​ഡി​ലെ ആ​ദ്യ മാ​ലാ​ഖ സം​ഘം വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി
Wednesday, April 8, 2020 10:08 PM IST
തൊ​ടു​പു​ഴ: മ​ഹാ​മാ​രി​യെ പൊ​രു​തി തോ​ൽ​പ്പി​ക്കാ​ൻ വീ​ട്ടു​കാ​രെപോ​ലും മ​റ​ന്ന് സ്വ​ന്തം ക​ട​മ നി​ർ​വ​ഹി​ച്ച മാ​ലാ​ഖ​മാ​ർ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ​ടി​ക​ളി​റ​ങ്ങി​യ​ത് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ.

പാ​ല ഭ​ര​ണ​ങ്ങാ​നം ചി​റ്റാ​ന​പ്പാ​റ സ്വ​ദേ​ശി​നി ജി​സ സെ​ബാ​സ്റ്റ്യ​നാ​ണ് മ​ന​സി​ന്‍റെ ക​രു​ത്തും കാ​രു​ണ്യ​ത്തി​ന്‍റെ ക​രു​ത​ലു​മാ​യി ത​ന്‍റെ ക​ട​മ നി​ർ​വ​ഹി​ച്ച് ആ​ദ്യം ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ കൊ​റോ​ണ വാ​ർ​ഡി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച ജി​സ ഭ​ര​ണ​ങ്ങാ​ന​ത്തെ വീ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യ​പ്പോ​ൾ നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യാ​ക്കി​യ​ത്. ജി​സ​യ്ക്കു പു​റ​മെ ഷീ​മോ​ൾ ലാ​ൽ, ബി​ന്ദു, അ​മ്മു, റി​ൻ​സ്, അ​മ​ൽ, ജ​ല​ജ, സ​ന്ധ്യാ​മോ​ൾ, ഫ്രെ​ൻ​സി, ഷീ​ജ, ജ​യ, നി​മ്മി എ​ന്നി​വ​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ​മാ​യി സ​ജ്ജ​മാ​ക്കി​യ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽനി​ന്നു സേ​വ​ന​ത്തി​നു ശേ​ഷം മ​ട​ങ്ങി​യ​ത്. പ​തി​വു പോ​ലെ ഒ​രു ദി​വ​സ​ത്തെ ഡ്യൂ​ട്ടി​ക്കാ​യാ​ണ് ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.

എ​ന്നാ​ൽ തൊ​ടു​പു​ഴ കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് കോ​വി​ഡ് 19 സ്ഥി​രി​ക​രി​ച്ച​തോ​ടെ കോ​വി​ഡ് ചി​കി​ത്സക്കാ​യി പ്ര​ത്യേ​കം വാ​ർ​ഡ് സ​ജ്ജ​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വാ​ർ​ഡി​ൽ ഡ്യൂ​ട്ടി​ക്കാ​യി ഡോ.​ ജോ​സ് മോ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​സ​യു​ൾ​പ്പെ​ടെ സ്റ്റാ​ഫ് ന​ഴ്സു​മാ​രും അ​റ്റ​ൻ​ഡ​ർ​മാ​രും ത​യാ​റാ​കു​ക​യാ​യി​രു​ന്നു.

ആ​ദ്യം പേ​ടി തോ​ന്നി​യെ​ങ്കി​ലും പി​ന്നീ​ട് സ്വ​മേ​ധ​യാ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മ​ന​സു സ​ജ്ജ​മാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ജി​സ​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​റ​ഞ്ഞു. ക​ന​ത്ത വേ​ന​ൽ​ചൂ​ടി​ൽ നാ​ല് മ​ണി​ക്കൂ​ർ പി​പി​ഇ കി​റ്റി​നു​ള്ളി​ൽ ക​ഴി​യ​ണം. അ​ത് ക​ഴി​ഞ്ഞാ​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ന് മു​ക​ളി​ൽ വി​ശ്ര​മം. ഈ ​സ​മ​യം ഫോ​ണി​ൽ വീ​ട്ടു​കാ​രെ വി​ളി​ക്കാം. എ​ന്താ​യാ​ലും ദി​വ​സ​ങ്ങ​ൾ​ക്ക​കം കോ​വി​ഡി​നെ തു​ര​ത്തി ര​ണ്ട് പേ​രെ സു​ഖ​പ്പെ​ടു​ത്തി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ക്കി​യ​യ​ച്ചു ഭൂ​മി​യി​ലെ ഈ ​മാ​ലാ​ഖ​മാ​ർ. കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

പി​ന്നീ​ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​പി.​ ഉ​സ്മാ​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ള​രെ ക​രു​ത​ലോ​ടെ​യാ​യി​രു​ന്നു വാ​ർ​ഡി​ലെ രോ​ഗീ പ​രി​ച​ര​ണം. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​തി​നൊ​പ്പം രോ​ഗി​ക​ൾ​ക്ക് കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും ന​ൽ​ക​ണം. നാ​ലു പേ​ർ വീ​തം ഇ​ട​വി​ട്ടു​ള്ള ഷി​ഫ്റ്റു​ക​ളാ​യി​ട്ടാ​യി​രു​ന്നു ജോ​ലി. 14 ദി​വ​സ​ത്തെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് നി​റ​ഞ്ഞ സം​തൃ​പ്തി​യോ​ടെ ജി​സ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. മ​റ്റു​ള്ള​വ​ർ ഇ​ന്ന​ലെ മ​ട​ങ്ങി.​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഇ​വ​രെ​ല്ലാം ഇ​നി​യു​ള്ള 14 ദി​വ​സ​ങ്ങ​ൾ വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​ൻ ചെ​യ്യ​ണം. ഡ്യൂ​ട്ടി ക​ഴി​ഞ്ഞി​റ​ങ്ങി​യ ആ​റു പേ​ർ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ത​ന്നെ​യാ​ണ് ക്വാ​റ​ന്‍റൈ​നിൽ ക​ഴി​യു​ന്ന​ത്. വീ​ടു​ക​ളി​ൽ പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളു​മു​ള്ള​വ​ർ​ക്കാ​ണ് ക്വാ​റ​ന്‍റൈ​നിൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ക്ര​മീ​ക​ര​ണ​മൊ​രു​ക്കി​യ​ത്.