ര​ണ്ടു വ​ർ​ഷ​മാ​യി ഒ​ഴി​വു​ക​ൾ നി​ക​ത്താ​തെ പോ​ലീ​സ് സേ​ന
Wednesday, April 8, 2020 10:08 PM IST
തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ന് ആ​വ​ശ്യ​ത്തി​ന് അം​ഗ​സം​ഖ്യ​യി​ല്ലാ​തെ പോ​ലീ​സ് സേ​ന ബു​ദ്ധി​മു​ട്ടു​ന്പോ​ഴും ഒ​ഴി​വു​ക​ൾ നി​ക​ത്താ​തെ അ​ധി​കൃ​ത​ർ.
കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്പോ​ൾ സേ​ന​യി​ൽ നി​ക​ത്താ​നു​ള​ള​ത് ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യു​ള​ള ഒ​ഴി​വു​ക​ളാ​ണ്. ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളു​ടെ പ​രി​ധി​യി​ലു​ള​ള കെഎപി അ​ഞ്ചാം ബ​റ്റാ​ലി​യ​നി​ലാ​ണ് ഇ​ത്ര​യും ഒ​ഴി​വു​ക​ൾ നി​ക​ത്താ​നു​ള​ള​ത്. ജ​ന​സം​ഖ്യ അ​നു​പാ​ത​ത്തി​ലു​ള​ള ട്രെ​യി​നിം​ഗ് പ​ർ​പ്പ​സ് വേ​ക്ക​ൻ​സി കൂ​ടി ആ​കു​ന്പേ​ൾ ഇ​ത് 900 നു ​മു​ക​ളി​ലാ​വും.
നി​ല​വി​ൽ 265 വേ​ക്ക​ൻ​സി മാ​ത്ര​മാ​ണ് പി​എ​സ്‌​സി ക്ക് ​പോ​ലീ​സ് ഹെ​ഡ്ക്വാ​ട്ടേ​ഴ്സി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. കെഎപി അ​ഞ്ചാം ബ​റ്റാ​ലി​യ​നി​ൽ നി​ന്നും ര​ണ്ട​ര വ​ർ​ഷ​ത്തി​നി​ട​ക്ക് ഒ​രാ​ൾ​ക്ക് പോ​ലും നി​യ​മ​നം ല​ഭി​ച്ചി​ട്ടി​ല്ല.
സാ​ധാ​ര​ണ ആ​കെ ഒ​ഴി​വു​ക​ൾ ക​ണ​ക്കാ​ക്കി കൂ​ടു​ത​ൽ പേ​രെ ഷോ​ർ​ട്ട് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​ണ് പ​തി​വ്.
ക​ഴി​ഞ്ഞ ത​വ​ണ 2000 പേ​രെ ഷോ​ർ​ട്ട് ലി​സ്റ്റി​ലു​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ൽ അ​ത് ഇ​ത്ത​വ​ണ 2500 ലേ​റെ​യാ​ണ്. കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ 10 ദി​വ​സ​ത്തി​നു​ള​ളി​ൽ ന​ട​ത്തി​യ​തോ​ടെ കാ​ര്യ​മാ​യ പ​രി​ശീ​ല​നം ന​ട​ത്താ​നാ​കാ​തെ കൂ​ടു​ത​ൽ പേ​രും പു​റ​ത്താ​യി. കോ​പ്പി​യ​ടി വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട് റാ​ങ്ക് ലി​സ്റ്റി​ന് കോ​ട​തി സ്റ്റേ ​ചെ​യ്ത് നാ​ലു മാ​സ​ത്തോ​ളം ഉ​ദേ്യ​ഗാ​ർ​ഥി​ക​ൾ​ക്ക് ന​ഷ്ട്ട​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ 500 ലേ​റെ പേ​രെ ഷോ​ർ​ട്ട് ലി​സ്റ്റി​ലു​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ നി​യ​മ​ന​ങ്ങ​ളൊ​ന്നും കെഎപി അ​ഞ്ചാം ബ​റ്റാ​ലി​നി​ൽ ന​ട​ക്കു​ന്നി​ല്ല. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് പോ​ലീ​സു​കാ​രി​ല്ലാ​ത്ത​തി​നാ​ൽ നി​ല​വി​ൽ ഫെ​ബ്രു​വ​രി​യി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി​യ മ​റ്റു ബ​റ്റാ​ലി​യ​നി​ലു​ള​ള​വ​രെ അ​വ​ര​വ​രു​ടെ പ്ര​ദേ​ശ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കെഎപി അ​ഞ്ചാം ബ​റ്റാ​ലി​യ​നി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങാ​ത്ത​തി​നാ​ൽ ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ആ​രെ​യും ഈ ​രീ​തി​യി​ലും നി​യ​മി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.
റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ 78 ദി​വ​സം മാ​ത്ര​മു​ള്ള​തി​നാ​ൽ ഉ​ട​ൻ ത​ന്നെ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.