97-ാം വ​യ​സി​ലും പാ​ന വാ​യ​ന മു​ട​ക്കാ​തെ മ​ത്താ​യി​ചേ​ട്ട​ൻ
Wednesday, April 8, 2020 10:02 PM IST
രാ​ജ​കു​മാ​രി: ആ​റ​ര പ​തി​റ്റാ​ണ്ടു​മു​ന്പ് ഹൈ​റേ​ഞ്ചി​ലേ​ക്ക് കു​ടി​യേ​റി​യ രാ​ജ​കു​മാ​രി സൗ​ത്ത് വ​ട്ടം​ക​ണ്ട​ത്തി​ൽ മ​ത്താ​യി നോ​ന്പു​കാ​ല​ത്ത് പു​ത്ത​ൻ പാ​ന വാ​യി​ക്കാ​ൻ മ​റ​ക്കാ​റി​ല്ല. വ​ലി​യ​നോ​ന്പ് ആ​രം​ഭി​ക്കു​ന്ന വി​ഭൂ​തി മു​ത​ൽ ദു:​ഖ​വെ​ള്ളി​യാ​ഴ്ച​വ​രെ മു​ട​ക്കം​കൂ​ടാ​തെ പാ​ന വാ​യി​ക്കു​ന്ന ശീ​ലം 97-ാം വ​യ​സി​ലും തു​ട​രു​ന്നു. ശു​ഭ​വ​സ്ത്ര​ധാ​രി​യാ​യ മ​ത്താ​യി​ചേ​ട്ട​നൊ​പ്പം മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളും സ​ന്തോ​ഷ​പൂ​ർ​വം പു​ത്ത​ൻ പാ​ന വാ​യ​ന​യി​ൽ പ​ങ്കു​ചേ​രും.

പ്ര​ത്യേ​ക ഈ​ണ​ത്തി​ൽ ഉ​ച്ചാ​ര​ണ ശു​ദ്ധി​യോ​ടെ മ​ത്താ​യി ചേ​ട്ട​ൻ പാ​ന വാ​യി​ക്കു​ന്ന​ത് ആ​രും നോ​ക്കി​നി​ന്നു​പോ​കും. തൊ​ടു​പു​ഴ​യി​ൽ​നി​ന്നാ​ണ് ഇ​ദ്ദേ​ഹം ഹൈ​റേ​ഞ്ചി​ലെ​ത്തി​യ​ത്. എ​ല്ലാ​ദി​വ​സ​വും വി​ശു​ദ്ധ കു​ർ​ബാ​ന കൂ​ടി ശീ​ല​മു​ള്ള മ​ത്താ​യി​ചേ​ട്ട​നെ ലോ​ക് ഡൗ​ണ്‍ മൂ​ലം ശീ​ല​ത്തി​ലു​ണ്ടാ​യ മാ​റ്റം വേ​ദ​നി​പ്പി​ക്കു​ന്നു​ണ്ട്.

നോ​ന്പു​കാ​ല​ത്ത് മു​ട​ങ്ങാ​തെ പു​ത്ത​ൻ പാ​ന വാ​യി​ച്ചാ​ൽ ആ​ത്മീ​യ​മാ​യ ഉ​ണ​ർ​വു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം.പു​തി​യ ത​ല​മു​റ​യെ പാ​ന പ​ഠി​പ്പി​ച്ചാ​ൽ അ​വ​രി​ൽ ക്രി​സ്തീ​യ വി​ശ്വാ​സ​വെ​ളി​ച്ചം നി​റ​യു​മെ​ന്ന​തി​നാ​ൽ അ​വ​രെ പാ​ന​വാ​യ​ന പ​ഠി​പ്പി​ക്കാ​ൻ മ​ത്താ​യി ചേ​ട്ട​ൻ ത​യാ​റാ​ണു​താ​നും. ഭാ​ര്യ അ​ന്ന​ക്കു​ട്ടി ഒ​രു​വ​ർ​ഷം​മു​ന്പ് മ​ര​ണ​മ​ട​ഞ്ഞു. ഒ​ൻ​പ​തു മ​ക്കാ​ളാ​ണ് ഇ​വ​ർ​ക്ക്. മ​ക​ൻ ആ​ൻ​ഡ്രൂ​സി​നൊ​പ്പ​മാ​ണ് മ​ത്താ​യി ചേ​ട്ട​ൻ.