ന​ഗ​ര​സ​ഭ​യി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക് ആ​രം​ഭി​ച്ചു
Tuesday, April 7, 2020 10:02 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ കോ​വി​ഡ്-19 ന്‍റെ സാ​മൂ​ഹ്യ പ്ര​ത്യാ​ഘാ​തം കു​റ​യ്ക്കു​ന്ന​തി​നും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡെ​സ്ക് ആ​രം​ഭി​ച്ചു.
വ​യോ​ജ​ന​ങ്ങ​ൾ, വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ൽ ഇ​രി​ക്കു​ന്ന​വ​ർ, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ, രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ശ​ക്തി​യും വേ​ഗ​ത​യും പ​രി​ഗ​ണി​ക്കു​ന്പോ​ൾ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​യ താ​മ​സ സ്ഥ​ലം ഉ​റ​പ്പാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ സ​വി​ശേ​ഷ ശ്ര​ദ്ധ​യും പ​രി​ഗ​ണ​ന​യും ആ​വ​ശ്യ​മാ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യും റി​വേ​ഴ്സ് ക്വാ​റന്‍റൈ​ൻ പ​രി​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ക​യു​മാ​ണ് ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ ല​ക്ഷ്യം. വാ​ർ​ഡു​ത​ല സ​മി​തി​ക​ൾ​ക്കാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫീ​ൽ​ഡ് ത​ല ഉ​ത്ത​ര​വാ​ദി​ത്വം. ഹെ​ൽ​പ്പ് ഡെ​സ്കി​നെ ക​ള​ക്ടറേറ്റും സം​സ്ഥാ​ന​ത​ല കോ​വി​ഡ് വാ​ർ റൂ​മു​മാ​യും വി​വി​ധ സേ​വ​ന ഏ​ജ​ൻ​സി​ക​ളു​മാ​യും ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ​സേ​വ​നം അ​ടി​യ​ന്തി​ര​പ്രാ​ധാ​ന്യ​ത്തോ​ടെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളെ അ​റി​യി​ക്കു​ക​യും സേ​വ​നം കി​ട്ടു​ന്നു​വെ​ന്ന് ഹെ​ൽ​പ്പ് ഡെ​സ്ക് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യും. ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ.​ ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ഹെ​ൽ​പ്പ് ഡെ​സ്ക് നി​ല​വി​ൽ ഓ​ഫീ​സ് സ​മ​യ​ത്തും ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ അ​ധി​ക സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി രാ​ജ​ശ്രീ പി. ​നാ​യ​ർ അ​റി​യി​ച്ചു. ഹെ​ൽ​പ്പ് ഡെ​സ്കു​മാ​യി ഈ ​ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ഫോൺ- 996 1469 251, 9400 262 385, 9446 608 977, 9895 921 369.