മ​ാസ്ക്കു​ക​ളും സാ​നി​റ്റൈ​സ​റും വി​ത​ര​ണം ചെ​യ്തു
Tuesday, April 7, 2020 9:58 PM IST
മൂ​വാ​റ്റു​പു​ഴ : കോ​ത​മം​ഗ​ലം രൂ​പ​ത യു​വ​ജ​ന സം​ഘ​ട​ന​യാ​യ കെ ​സിവൈഎ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ്ൃ-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​നി​റ്റൈ​സ​റു​ക​ളും മാ​സ്ക്കു​ക​ളും വി​ത​ര​ണം ചെ​യ്തു.
മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍ററി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മൂ​വാ​റ്റു​പു​ഴ ആ​ർ​ഡി​ഒ സാ​ബു കെ. ​ഐ​സ​ക്ക്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ മ​ധു എ​ന്നി​വ​ർ​ക്ക് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ ജോ​ർ​ജ് സാ​നി​റ്റൈ​സ​റു​ക​ളും മാ​സ്ക്കു​ക​ളും കൈ​മാ​റി. യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ​ല കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ൽ ത​യാ​റാ​ക്കി​യ 25 ലി​റ്റ​ർ സാ​നി​റ്റൈ​സ​റും വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി​യ 1800 മാ​സ്ക്കു​ക​ളു​മാ​ണ് കൈ​മാ​റി​യ​ത്. പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് കാ​ര​ക്കു​ന്നേ​ൽ, കെസിവൈഎം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​യ​ക് ഞാ​ളൂ​ർ, മി​ഷ​ൻ ലീ​ഗ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​യ​ക് കോ​ടാ​മു​ള്ളി​ൽ, കെ ​സി വൈ ​എം രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റെ​നി​റ്റ് എ​ഫ്സി​സി, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ബി​ൻ ബേ​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.