സ​ഹാ​യ​ധ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്
Tuesday, April 7, 2020 9:58 PM IST
ക​ട്ട​പ്പ​ന: ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച നാ​മ​മാ​ത്ര സ​ഹാ​യ​ധ​നം നി​ർ​മാ​ണ ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ നാ​ണം കെ​ടു​ത്തു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് കേ​ര​ള ട്ര​ഡീ​ഷ​ണ​ൽ ആ​ർ​ട്ടി​സാ​ൻ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി. ​സ​ത്യ​ൻ. കൂ​ലി​പ്പ​ണി​ക്കാ​രാ​യ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച 1000 രൂ​പ വ​ള​രെ അ​പ​ര്യാ​പ്ത​മാ​ണ്. പ​ത്തും ഇ​രു​പ​തും വ​ർ​ഷ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ അ​ട​ച്ച അം​ശാ​ദാ​യ​ത്തി​ന്‍റെ പ​ലി​ശ​യു​ടെ ചെ​റി​യ ശ​ത​മാ​ന​മെ​ങ്കി​ലും ന​ൽ​കാ​മാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ർ​മാ​ണത്തൊഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ​പോ​ലും ഇ​വ​ർ​ക്ക് നി​വൃ​ത്തി​യി​ല്ല. അ​ഞ്ചു​വ​ർ​ഷം പി​ന്നി​ട്ട ക്ഷേ​മ​നി​ധി അം​ഗ​ത്തി​ന് 10000 രൂ​പ പ​ലി​ശ​ര​ഹി​ത വാ​യ്പ​യും അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​രും ബോ​ർ​ഡും ത​യാ​റാ​ക​ണ​മെ​ന്നും സ​ത്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.