ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ചാ​ൽ തോ​ട്ടം സീ​ൽ​ചെ​യ്യും
Tuesday, April 7, 2020 9:58 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് -19 വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ തോ​ട്ട​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ച് പ​ണി​യെ​ടു​പ്പി​ച്ചാ​ൽ തോ​ട്ട​ങ്ങ​ൾ സ​ർ​ക്കാ​ർ പൂ​ട്ടി സീ​ൽ​ചെ​യ്യു​മെ​ന്ന് എ​ഡി​എം ആ​ന്‍റ​ണി സ്ക​റി​യ അ​റി​യി​ച്ചു.
എ​സ്റ്റേ​റ്റ് ല​യ​ങ്ങ​ളി​ൽ താ​മ​സി​ച്ചു പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണി​ക്കി​റ​ങ്ങു​ന്ന​തി​ന് ത​ട​സ​മി​ല്ല. തോ​ട്ട​ങ്ങ​ൾ​ക്കു​സ​മീ​പം താ​മ​സി​ക്കു​ന്ന ത​ദ്ദേ​ശീ​യ​രാ​യ തൊ​ഴി​ലാ​ളി​ക​ളി​ൽ അ​ന്പ​തു​ശ​ത​മാ​നം പേ​ർ​ക്ക് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നും അ​നു​വാ​ദ​മു​ണ്ട്. എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചും സാ​മൂ​ഹി​ക അ​ക​ലം പു​ല​ർ​ത്തി​യും ജോ​ലി ചെ​യ്യ​ണ​മെ​ന്നും എ​ഡി​എം പ​റ​ഞ്ഞു. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ തോ​ട്ടം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തോ​ട്ടം​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ൾ, എ​സ്റ്റേ​റ്റ് പ്ര​തി​നി​ധി​ക​ൾ, റ​വ​ന്യൂ, പോ​ലീ​സ്, ഫോ​റ​സ്റ്റ്, പ്ലാ​ന്‍റേഷ​ൻ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് -19 സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന്‍റെ വ​ക്കി​ലാ​യ​തി​നാ​ലാ​ണ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് കാ​ട്ടു​പാ​ത​ക​ളി​ലൂ​ടെ എ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ്ചെ​യ്ത് ഐ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റും. ഇ​തി​നാ​യി ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ ശാ​ന്ത​ൻ​പാ​റ​യി​ലും നെ​ടു​ങ്ക​ണ്ട​ത്തും ര​ണ്ട് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​താ​യി ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​ൻ അ​റി​യി​ച്ചു. അ​തി​ർ​ത്തി വ​ന​മേ​ഖ​ല​യി​ലെ പ​രി​ശോ​ധ​ന 24 മ​ണി​ക്കൂ​റും ക​ർ​ശ​ന​മാ​യി തു​ട​രാ​നും നി​ർ​ദേ​ശം ന​ൽ​കി. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​ർ​ക്കു​മെ​തി​രേ ന​ട​പ​ടി ക​ടു​പ്പി​ക്കാ​നും ലോ​ക്ക് ഡൗ​ണ്‍ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു​വ​രെ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സു​ക​ളി​ൽ 10,000 രൂ​പ പി​ഴ​യും ര​ണ്ടു​വ​ർ​ഷം ത​ട​വു​മാ​ണ് ശി​ക്ഷ.
ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​രു​ടെ ചേ​ന്പ​റി​ൽ ന​ട​ന്ന ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി​യി​ൽ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ഡി​പി​എം സു​ജി​ത്ത് സു​കു​മാ​ര​ൻ ക്ലാ​സെ​ടു​ത്തു. തോ​ട്ടം​തൊ​ഴി​ലാ​ളി നേ​താ​ക്ക​ളും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

പ​ത്തി​നി​പ്പാ​റ എ​സ്റ്റേ​റ്റ്
പൂ​ട്ടാ​ൻ ന​ിർ​ദേ​ശം

നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ളെ പ​ണി​ക്കി​റ​ക്കി​യ പ​ത്തി​നി​പ്പാ​റ എ​സ്റ്റേ​റ്റ് പൂ​ട്ടാ​ൻ പ്ലാന്‍റേ​ഷ​ൻ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. തോ​ട്ട​ത്തി​നു സ​മീ​പ​ത്തു​ള്ള തൊ​ഴി​ലാ​ളി​ക​ളി​ൽ അ​ന്പ​തു​ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​ക്കി​റ​ങ്ങി​യ​തി​നേ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന് പ്ലാ​ന്‍റേഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ൻ. ബി​ജു​മോ​ൻ പ​റ​ഞ്ഞു.
ചെ​റു​കി​ട ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ ഒ​രേ​ക്ക​റി​ൽ ഒ​രു തൊ​ഴി​ലാ​ളി​യെ​ന്ന ക്ര​മ​ത്തി​ലാ​ണ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​ന് അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ള്ള​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു​ശേ​ഷം തോ​ട്ടം തു​റ​ക്കാ​വൂ​വെ​ന്നാ​ണ് പ്ലാ​ന്‍റേഷ​ൻ ഇ​ൻ​സ്പെ​ക്ട​റു​ടെ നി​ർ​ദേ​ശം. വ​രുംദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ തോ​ട്ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.