മറയൂർ മേഖലയിൽ വേ​ന​ൽമ​ഴ​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം
Tuesday, April 7, 2020 9:58 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ- കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വേ​ന​ൽ മ​ഴ​യി​ൽ ക​ന​ത്ത കൃ​ഷി​നാ​ശം.
മ​ഴ​യോ​ടൊ​പ്പം എ​ത്തി​യ കാ​റ്റി​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് വി​ള​ക​ളാ​ണ് ന​ശി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത് വാ​ഴ​കൃ​ഷി​ക്കാ​ർ​ക്കാ​ണ്. ചെ​റു​വാ​ട് - കോ​വി​ൽ​ക്ക​ട​വ് പാ​ത​യി​ൽ കൃ​ഷി​ചെ​യ്തി​രൂ​ന്ന ഒ​രു തോ​ട്ട​ത്തി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ൾ കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണ് ന​ശി​ച്ചു.
അ​ടു​ത്ത​മാ​സം വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി​ക്കൊ​ണ്ടി​രുന്ന കോ​രി​യ​നാ​ട് സ്വ​ദേ​ശി സോ​മു​വി​ന്‍റെ വാ​ഴ​ത്തോ​ട്ട​മാ​ണ് പു​ർ​ണ​മാ​യും ന​ശി​ച്ച​ത്. കു​റേ ഭാ​ഗ​ത്ത് ഏ​ത്ത​വാ​ഴ​ക്കു​ല​ക​ൾ വി​ള​വെ​ടു​ക്കാ​റാ​യി​രു​ന്നെ​ങ്കി​ലും ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം വി​റ്റ​ഴി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.
സ്വ​കാ​ര്യ വാ​യ്പ​ക​ളും മ​റ്റു​മെ​ടു​ത്ത് കൃ​ഷി​ചെ​യ്യു​ന്ന സോ​മു ക​ട​ക്കെ​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ര​ണ്ടു​ദി​വ​സ​മാ​യി വേ​ന​ൽ​മ​ഴ മേ​ഖ​ല​യി​ൽ തു​ട​രു​ക​യാ​ണ്.