എ​ടി​എം കൗ​ണ്ട​റു​ക​ൾ ശു​ചി​യാ​ക്കി
Tuesday, April 7, 2020 9:55 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന മു​ൻ​സി​പ്പാ​ലി​റ്റി മേ​ഖ​ല​യി​ലെ എ​ടി​എം യൂ​ണി​റ്റു​ക​ൾ ശു​ചീ​ക​രി​ച്ചു. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട്ട​പ്പ​ന മു​ൻ​സി​പ്പാ​ലി​റ്റി​യും ക​ട്ട​പ്പ​ന ചി​രി ക്ല​ബും ചേ​ർ​ന്നാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. ചി​രി ക്ല​ബ് ര​ക്ഷാ​ധി​കാ​രി ജോ​ർ​ജി മാ​ത്യു, പ്ര​സി​ഡ​ന്‍റ് സ​ണ്ണി സ്റ്റോ​റി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ വി​ജ​യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക് ഇ​ല​വ​ന്തി​ക്ക​ൽ, കാ​ർ​ട്ടൂ​ണി​സ്റ്റ് സ​ജി​ദാ​സ് മോ​ഹ​ൻ, മ​നോ​ജ് കു​ള​ക്കാ​ട്ടു​വ​യ​ലി​ൽ, ബി​വി​ൻ വി​ശ്വ​നാ​ഥ​ൻ, ജോ​ജോ കു​ന്പ​ള​ന്താ​നം, സ​ജീ​വ് ഗാ​യ​ത്രി, നോ​ന്പി​ൾ ജോ​ണ്‍, അ​നീ​ഷ് തോ​ണ​ക്ക​ര, ആ​ദ​ർ​ശ് ഷൈ​ൻ​വെ​ൽ, സ​ജി ഫെ​ർ​ണാ​ണ്ട​സ്, ജോ​മെ​റ്റ് ഇ​ളം​തു​രു​ത്തി​യി​ൽ, വേ​ണു​ഗോ​പാ​ൽ, ജോ​ജോ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

ഒ​പി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കി​ല്ല

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ൽ പെ​സ​ഹാ വ്യാ​ഴം, ദുഃ​ഖ വെ​ള​ളി, വി​ഷു ദി​വ​സ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​യു​ടെ ഒ​പി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ല. അ​ത്യാ​ഹി​ത വി​ഭാ​ഗം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.