ല​ബോ​റ​ട്ട​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു; രോ​ഗ​നി​ർ​ണ​യം പ്ര​തി​സ​ന്ധി​യി​ൽ
Tuesday, April 7, 2020 9:55 PM IST
ചെ​റു​തോ​ണി: സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി നി​ല​ച്ച​തോ​ടെ പ്ര​മേ​ഹ​വും ര​ക്ത​സ​മ്മ​ർ​ദ​വും നോ​ക്കാ​ൻ ക​ഴി​യാ​തെ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ. മ​ല​യോ​ര മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ കു​റ​വും പ​രി​ശോ​ധ​ന​യ്ക്ക് ത​ട​സ​മാ​കു​ന്നു​ണ്ട്.
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ടു​ചേ​ർ​ന്ന് നി​ര​വ​ധി സ്വ​കാ​ര്യ ലാ​ബു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ലോ​ക്ക് ഡൗ​ണി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ അ​വ​യെ​ല്ലാം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ര​ക്ത​സ​മ്മ​ർ​ദ​വും പ്ര​മേ​ഹ​വും പ​രി​ശോ​ധി​ച്ച് മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന രോ​ഗി​ക​ളെ​യാ​ണ് ല​ബോ​റ​ട്ട​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ന്ന​തി​നാ​ൽ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.
ആ​രോ​ഗ്യ​രം​ഗ​ത്ത് കാ​ര്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത മ​ല​യോ​ര മേ​ഖ​ല​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള രോ​ഗി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ട​പെ​ട്ട് അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ളു​ള്ള മെ​ഡി​ക്ക​ൽ ലാ​ബു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ ആ​വ​ശ്യം.