ജ​ന​കീ​യ ഹോ​ട്ട​ലു​മാ​യി സി​ഡി​എ​സ്
Tuesday, April 7, 2020 9:55 PM IST
അ​ടി​മാ​ലി: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ജ​ന​കീ​യ ഹോ​ട്ട​ലൊ​രു​ക്കി വി​ശ​ക്കു​ന്ന​വ​ർ​ക്ക് തു​ച്ഛ​മാ​യ നി​ര​ക്കി​ൽ ഉ​ച്ച​ഭക്ഷണമെത്തിച്ചു ന​ൽ​കു​ക​യാ​ണ് സി​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​ർ.
കൈ​യി​ൽ പ​ണ​മു​ണ്ടാ​യി​ട്ടും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കു​മു​ന്പി​ൽ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ചി​ല​രെ​ങ്കി​ലും നി​സ​ഹാ​യ​രാ​യി നി​ന്നി​ട്ടു​ണ്ടാ​കും. ഈ ​സ്ഥി​തി​വി​ശേ​ഷം മ​റി​ക​ട​ക്കു​ന്ന​തി​നാ​​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം സി​ഡി​എ​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. സി​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ ഉ​ച്ച​നേ​ര​ങ്ങ​ളി​ൽ ഭക്ഷണം തു​ച്ഛ​മാ​യ നി​ര​ക്കി​ൽ നി​ശ്ചി​ത ദൂ​ര​പ​രി​ധി​ക്കു​ള്ളി​ലാ​ണെ​ങ്കി​ൽ ഇ​വ​ർ എ​ത്തി​ച്ചു​ന​ൽ​കും.
അ​ടി​മാ​ലി​യി​ലും സി​ഡി​എ​സി​ന്‍റെ ജ​ന​കീ​യ ഹോ​ട്ട​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​റ്റ​ത്ത് സ​ജീ​വ​മാ​ണ്. ദി​വ​സ​വും എ​ണ്‍​പ​തി​ന​ടു​ത്ത ചോ​റു​പൊ​തി​ക​ൾ ഇ​വ​ർ ആ​വ​ശ്യ​ക്കാ​രു​ടെ പ​ക്ക​ൽ എ​ത്തി​ക്കു​ന്നു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ആ​വ​ശ്യ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്കി​വ​ർ ക​ഞ്ഞി​യും എ​ത്തി​ച്ചു​ന​ൽ​കു​ന്നു​ണ്ട്. ചോ​റും മൂ​ന്നു​ത​രം ക​റി​ക​ളും ഉ​ച്ച​ഭക്ഷണത്തിൽ ഉ​ൾ​പ്പെടു​ത്തി​യി​ട്ടു​ണ്ട്. ഉൗ​ണൊ​ന്നി​ന് 25 രൂ​പ​യാ​ണ് നി​ര​ക്ക്. ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ സി​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​ർ​ത​ന്നെ ആ​വ​ശ്യ​ക്കാ​ർ​ക്ക് ചോ​റു വി​ത​ര​ണം ​ചെ​യ്യും.
അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ കി​ട​പ്പു​രോ​ഗി​ക​ളും അ​ടി​മാ​ലി ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും ഉ​ച്ച​ഭക്ഷണത്തിനു ആ​വ​ശ്യ​ക്കാ​രാ​യു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന ഏ​താ​നും​ചി​ല നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ഉ​ച്ച​ഭക്ഷണം സൗ​ജ​ന്യ​മാ​യും ന​ൽ​കും. ഇ​തി​നോ​ട​കം 700-ഓ​ളം ചോ​റു​പൊ​തി​ക​ൾ ആ​വ​ശ്യ​ക്കാ​രു​ടെ പ​ക്ക​ലി​വ​ർ എ​ത്തി​ച്ചു​ക​ഴി​ഞ്ഞു. ലാ​ഭ​മ​ല്ല മ​റി​ച്ച് വി​ശ​ക്കു​ന്ന​വ​രു​ടെ വ​യ​റു നി​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് ജ​ന​കീ​യ ഹോ​ട്ട​ലി​നു​ള്ള​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.
അ​ടി​മാ​ലി സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സൂ​സ​ൻ ജോ​സ്, സി​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ളി സു​ധ​ൻ, സ​ലീ​ന സൈ​നു​ദീ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ടി​മാ​ലി​യി​ലെ ജ​ന​കീ​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.