കാ​ർ​ഷി​ക വാ​യ്പ​ക​ൾ മൊ​റ​ട്ടോ​റി​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: റോ​ഷി അ​ഗ​സ്റ്റി​ൻ
Friday, April 3, 2020 9:56 PM IST
ചെ​റു​തോ​ണി: മൊ​റ​ട്ടോ​റി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്കു​കൂ​ടി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ​ഷി​ക വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് മാ​സം​തോ​റും അ​ല്ലാ​ത്ത​തി​നാ​ൽ മൊ​റ​ട്ടോ​റി​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​പെ​ടു​ന്നി​ല്ല. വാ​യ്പ എ​ടു​ത്തു ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ തി​രി​ച്ച​ട​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് സ​ബ്സി​ഡി ന​ൽ​കു​ന്ന​ത്. നാ​ലു​ശ​ത​മാ​നം പ​ലി​ശ​യാ​ണ് കൃ​ത്യ​മാ​യി അ​ട​ക്കു​ന്ന വാ​യ്പ​ക​ൾ​ക്ക് ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ വാ​യ്പ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് വാ​യ്പ പു​തു​ക്കു​ന്ന​തി​നു സാ​ഹ​ച​ര്യ​വു​മു​ണ്ട്. ക​ർ​ഷ​ക​ർ​ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നാ​കാ​ത്ത​തും തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​തും ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ നാ​ണ്യ​വി​ള​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​തും കീ​ട​നാ​ശി​നി​ക​ളു​ടെ​യും വ​ള​ങ്ങ​ളു​ടെ​യും കു​റ​വും കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് പ്ര​ഹ​ര​മാ​യി​രി​ക്കു​ക​യാ​ണ്.
ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ൾ ഉ​ൽ​പ​ന്ന​ങ്ങ​ൾ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി​യെ​ങ്കി​ലും വി​റ്റ​ഴി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വാ​യ്പ​ക​ളി​ലു​ണ്ടാ​കാ​വു​ന്ന അ​ധി​ക​ബാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ മൊ​റ​ട്ടോ​റി​യം എ​ല്ലാ വാ​യ്പ​ക​ൾ​ക്കും ബാ​ധ​ക​മാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.