മാ​ങ്കു​ള​ത്തി​ന് ആ​ശ്വാ​സ​മാ​യി സ​ഹ​ക​ര​ണ ബാ​ങ്ക്
Friday, April 3, 2020 9:56 PM IST
അ​ടി​മാ​ലി: രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ങ്കു​ള​ത്തി​നു കൈ​ത്താ​ങ്ങാ​യി മാ​ങ്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​പ​രി​ധി​യി​ൽ താ​മ​സ​ക്കാ​രാ​യ​വ​ർ​ക്ക് നീ​തി സ്റ്റോ​റി​ൽ​നി​ന്നും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ ഹോം ​ഡെ​ലി​വ​റി ആ​രം​ഭി​ച്ചു.

വി​സ്തൃ​ത​മാ​യ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ക​ർ​ഷ​ക​ർ ഷെ​യ​ർ ടാ​ക്സി​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് മാ​ങ്കു​ള​ത്തെ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍​മൂ​ലം ഷെ​യ​ർ ജീ​പ്പു​ക​ളും ഓ​ട്ടോ​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​യ​തി​നാ​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന് 250 മു​ത​ൽ 1000 രൂ​പ വ​രെ ടാ​ക്സി ചാ​ർ​ജ് ന​ൽ​കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. അ​ല്ലെ​ങ്കി​ൽ 10 കി​ലോ​മീ​റ്റ​റോ​ളം ന​ട​ക്ക​ണം.ബാ​ങ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് നീ​തി സ്റ്റോ​റു​ക​ളി​ലാ​യി എ​ല്ലാ​വി​ധ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും മു​ട​ക്ക​മി​ല്ലാ​തെ ആ​വ​ശ്യാ​നു​സ​ര​ണം വി​ത​ര​ണം​ചെ​യ്യു​ന്ന​തി​നും പ്ര​സി​ഡ​ന്‍റ് എ.​പി. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യും സെ​ക്ര​ട്ട​റി ബി​നോ​യി സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രും ക​ർ​മ​നി​ര​ത​രാ​യി രം​ഗ​ത്തു​ണ്ട്.