ഉൗ​ടു​വ​ഴി​യി​ലൂ​ടെ എ​ത്തി​യ നാ​ലു​പേ​ർ പി​ടി​യി​ൽ
Friday, April 3, 2020 9:56 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ ച​തു​രം​ഗ​പ്പാ​റ​യി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച നാ​ലു​പേ​രെ ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് സം​ഭ​വം. 13, 15 വ​യ​സു​ള്ള ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്.
ഉ​ടു​ന്പ​ൻ​ചോ​ല ന​മ​രി സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ ത​മി​ഴ്നാ​ട്ടി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​വ​രെ മ​ട​ക്കി​യെ​ത്തി​ക്കാ​ൻ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ണ്ടു ബ​ന്ധു​ക്ക​ൾ വ്യാ​ഴാ​ഴ്ച രാ​ത്രി 14 കി​ലോ​മീ​റ്റ​ർ ന​ട​ന്ന് തേ​വാ​രം അ​ടി​വാ​ര​ത്തെ​ത്തി. ഇ​വി​ടെ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഇ​ന്ന​ലെ തി​രി​കെ വ​രു​ന്പോ​ഴാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സി​ന്‍റ മു​ന്പി​ൽ​പെ​ട്ട​ത്.
പോ​ലീ​സി​നെ ക​ണ്ട​തോ​ടെ നാ​ലു​പേ​രും ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ഇ​വ​രെ പോ​ലീ​സ് ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി നെ​ടു​ങ്ക​ണ്ട​ത്ത് ഐ​സ​ലേ​ഷ​ന് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ലേ​ക്ക് അ​യ​ച്ചു. 14 ദി​വ​സം ഇ​വ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ​വ​യ്ക്കും. കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​നാ​ൽ ഇ​വ​ർ​ക്കെ​തി​രേ ഉ​ടു​ന്പ​ൻ​ചോ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു.