കേ​ര​ള അ​തി​ർ​ത്തി​യി​ൽ പോലീസ് കോ​വി​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Friday, April 3, 2020 9:56 PM IST
നെ​ടു​ങ്ക​ണ്ടം: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ കേ​ര​ള പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. നെ​ടു​ങ്ക​ണ്ടം, ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സാ​ണ് അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ 24 മ​ണി​ക്കൂ​റും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
മൂ​ന്നു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന അ​വ​ലോ​ക​നം​ചെ​യ്യാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ. മ​ധു ഇ​ന്ന​ലെ അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി, തേ​നി, പാ​ള​യം, ചി​ന്ന​മ​ന്നൂ​ർ തു​ട​ങ്ങി കേ​ര​ള​ത്തോ​ട് അ​ടു​ത്തു​കി​ട​ക്കു​ന്ന ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യി​ട്ടു​ണ്ട്. ഇ​വി​ടെ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് കേ​ര​ള​ത്തി​ലെ തോ​ട്ടം മേ​ഖ​ല​ക​ളി​ൽ ജോ​ലി​ക്കാ​യി എ​ത്തു​ന്ന​ത്.
വാ​ഹ​ന​ങ്ങ​ളി​ൽ വ​ന്നു​കൊ​ണ്ടി​രു​ന്ന ഇ​വ​ർ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തോ​ടെ അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലെ കാ​ന​ന പാ​ത​ക​ളി​ലൂ​ടെ​യും പ​ര​ന്പ​രാ​ഗ​ത ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ​യും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ക​യും ജോ​ലി​ക്കു​ശേ​ഷം മ​ട​ങ്ങി​പ്പോ​കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ​നി​ന്നും എ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ലൂ​ടെ മേ​ഖ​ല​യി​ൽ കോ​വി​ഡ് പ​ട​രാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ടാ​ണ് കേ​ര​ള പോ​ലീ​സ് നി​താ​ന്ത ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​ട്ടു​വ​ഴി​ക​ളി​ലൂ​ടെ ജോ​ലി​ക്കാ​യി തോ​ട്ടം മേ​ഖ​ല​യി​ലെ​ത്തി മ​ട​ങ്ങി​യി​രു​ന്ന​ത്.
അ​തി​ർ​ത്തി മേ​ഖ​ല​ക​ളാ​യ രാ​മ​ക്ക​ൽ​മേ​ട്, ച​തു​രം​ഗ​പ്പാ​റ, തേ​വാ​രം​മെ​ട്ട്, മാ​ൻ​കു​ത്തി​മേ​ട്, പൂ​പ്പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് 24 മ​ണി​ക്കൂ​ർ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. പ​ര​ന്പ​രാ​ഗ​ത വ​ഴി​ക​ൾ കൂ​ടാ​തെ കാ​ന​ന പാ​ത​ക​ളും ഇ​വ​ർ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഒ​രു എ​സ്ഐ ഉ​ൾ​പ്പ​ടെ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഓ​രോ​സ്ഥ​ല​ത്തും നി​രീ​ക്ഷി​ക്കു​ന്ന​ത്. തേ​നി ജി​ല്ല​യി​ൽ​മാ​ത്രം 20 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് പി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.