കു​ന്പം​ക​ല്ല് സ്വ​ദേ​ശി​യു​ടെ റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, April 3, 2020 9:53 PM IST
തൊ​ടു​പു​ഴ:​ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദീ​നി​ൽ ന​ട​ന്ന ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് കോ​വി​ഡ് ബാ​ധി​ത​നാ​യ കു​ന്പം​ക​ല്ല് സ്വ​ദേ​ശി​യു​ടെ റൂ​ട്ട് മാ​പ്പ് ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ടു.​മാ​ർ​ച്ച് ഏ​ഴി​ന് ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്ന് ഹ​രി​യാ​ന​യി​ലെ മേ​വാ​ട്ടി​ലേ​ക്ക് പോ​യ ഇ​ദ്ദേ​ഹം 21നു ​ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തി. അ​വി​ടെ നി​ന്ന് മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്പ്ര​സി​ൽ (എ​സ് 5 ക​ന്പാ​ർ​ട്ട​മെ​ന്‍റ്) അ​ന്നു ത​ന്നെ ആ​ലു​വ​യ്ക്ക് ട്രെ​യി​നി​ൽ പു​റ​പ്പെ​ട്ടു.23​നു ആ​ലു​വ​യി​ലെ​ത്തി.​രാ​വി​ലെ 10ന് ​ആ​ലു​വ​യി​ൽ നി​ന്ന് കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ മൂ​വാ​റ്റു​പു​ഴ​യി​ലെ​ത്തി.
ഇ​വി​ടെ നി​ന്നു 11ന് ​സ്വ​കാ​ര്യ ബ​സി​ൽ തൊ​ടു​പു​ഴ​യ്ക്ക് തി​രി​ച്ചു.​പ​നി​യെ തു​ട​ർ​ന്ന് 24 മു​ത​ൽ 28 വ​രെ കു​ന്പം​ക​ല്ലി​ലെ വീ​ട്ടി​ൽ തു​ട​ർ​ന്നു. 29ന് ​സു​ഹൃ​ത്തി​നൊ​പ്പം സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി. 29ന് ​ഉ​ച്ച​യ്ക്ക് 12.30ന് ​കു​ന്പം​ക​ല്ലി​ലെ പ​ള്ളി​യി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി. 30നു ​വീ​ട്ടി​ൽ തു​ട​ർ​ന്നു.31​ന് സാ​ന്പി​ൾ ന​ൽ​കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി.​ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ലേ​ക്ക് മാ​റ്റി.​ഇ​വി​ടെ ന​ൽ​കി​യി​ട്ടു​ള്ള ഇ​ട​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹ​വു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​വ​രും യാ​ത്ര ചെ​യ്തി​ട്ടു​ള്ള​വ​രും ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം.​ക​ണ്‍​ട്രോ​ൾ സെ​ൽ:04862 233130 233111.