ലോ​ക്ഡൗ​ണ്‍ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രും
Friday, April 3, 2020 9:53 PM IST
തൊ​ടു​പു​ഴ:​ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ന്ന​ലെ ആ​ർ​ക്കും കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​തു ആ​ശ്വാ​സ​മാ​കു​ന്നു​വെ​ങ്കി​ലും ജാ​ഗ്ര​ത തു​ട​രു​ന്നു.​ലോ​ക്ക് ഡൗ​ണ്‍ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.​ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും വാ​ഹ​ന​പ​രി​ശോ​ധ​ന​യും മ​റ്റും കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​ണ്ട്.​
നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ര​ണ്ടു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്.​ഇ​തി​ൽ ബ്രി​ട്ടീ​ഷ് പൗ​ര​നും ഇ​ടു​ക്കി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നും ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ തൊ​ടു​പു​ഴ കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​യും രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ടു.​നി​ല​വി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന ഏ​ഴു​പേ​രി​ൽ ആ​റു പേ​രും ഇ​ടു​ക്കി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നി​ൽ നി​ന്നു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന​വ​രും അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​ണ്.​ഒ​രാ​ൾ നി​സാ​മു​ദീ​നി​ൽ ന​ട​ന്ന ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ തൊ​ടു​പു​ഴ കു​ന്പം​ക​ല്ല് സ്വ​ദേ​ശി​യാ​യ 58 കാ​ര​നാ​ണ്.​ഇ​തി​ൽ അ​ഞ്ചു​പേ​ർ​ക്ക് വെ​ള്ളി​യാ​ഴ്ച​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​തും.​കു​ന്പം​ക​ല്ല് സ്വ​ദേ​ശി തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​ർ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലു​മാ​ണ് ചി​കി​ൽ​സ​യി​ലു​ള്ള​ത്.​
ആ​ശു​പ​ത്രി​യി​ലു​ള്ള എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​നി​ല​വി​ൽ ജി​ല്ല​യി​ൽ 2946 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​ഇ​തി​ൽ 10 പേ​ർ ആ​ശു​പ​ത്രി​യി​ലും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലു​മാ​ണ്.
അ​തേ സ​മ​യം ജി​ല്ല​യി​ൽ ആ​റാ​മ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​ന്പം​ക​ല്ല് സ്വ​ദേ​ശി​യു​ടെ റൂ​ട്ട് മാ​പ്പ് ജി​ല്ലാ​ഭ​ര​ണ​കൂ​ടം പു​റ​ത്തു​വി​ട്ടു.​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​വാ​സി​ക​ളും ഇ​യാ​ൾ പോ​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.​ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും അ​ട​ക്കം 21 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​വ​രെ​ല്ലാ​വ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​ജി​ല്ല​യി​ൽ 34 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്.​ഇ​ന്ന​ലെ ല​ഭി​ച്ച 18 പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.