ജി​ല്ലാ കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​ടി​യ​ന്ത​ര കേ​സു​ക​ൾ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ
Friday, April 3, 2020 9:53 PM IST
തൊ​ടു​പു​ഴ: ലോ​ക് ഡൗ​ണ്‍ മൂ​ലം പ്ര​വ​ർ​ത്ത​നം മു​ട​ങ്ങി​യ ജി​ല്ലാ കോ​ട​തി​യി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​ടി​യ​ന്ത​ര കേ​സു​ക​ൾ ലൈ​വ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ പ​രി​ഗ​ണി​ക്കു​ന്ന ന​ട​പ​ടി തു​ട​ങ്ങി.
അ​ഡ്വ. ഷാ​ജി തെ​ങ്ങും​പ​ള്ളി​യും അ​ഡ്വ.​സാ​ജു പോ​ളു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ വീ​ഡി​യോ കോ​ളി​ലൂ​ടെ പ​രി​ഗ​ണി​ച്ച കേ​സി​ൽ ആ​ദ്യ​മാ​യി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.
ചെ​പ്പു​കു​ള​ത്ത് ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഭാ​ര്യാ സ​ഹോ​ദ​ര​നാ​യ പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ഷാ​ജി തെ​ങ്ങും​പ​ള്ളി​ൽ ഹാ​ജ​രാ​യ​ത്.
ആ​ദ്യം മെ​യി​ലി​ലൂ​ടെ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത് ഈ ​കേ​സാ​യി​രു​ന്നു. വെ​ങ്ങ​ല്ലൂ​രി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ക്കേ​സാ​ണ് ആ​ദ്യം കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. കേ​സി​ൽ അ​ഡ്വ.​സാ​ജു പോ​ൾ വീ​ഡി​യോ കോ​ളി​ലൂ​ടെ ഹാ​ജ​രാ​യി. അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​കെ.​സു​ജാ​ത​യാ​ണ് ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലി​രു​ന്ന് കൊ​ല​പാ​ത​ക​ക്കേ​സു​ക​ളി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ളി​ൽ വാ​ദം കേ​ട്ട​ത്. പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ചു.
കൊ​ല​പാ​ത​കം മ​യ​ക്കു​മ​രു​ന്ന് പോ​ക്സോ കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ളും പ്ര​ത്യേ​ക സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ച്ചു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി.​സു​നി​ൽ ദ​ത്ത്, സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ ബി.​രാ​ജേ​ഷ്, പി.​ബി.​വാ​ഹി​ദ എ​ന്നി​വ​ർ വി​വി​ധ കേ​സു​ക​ളി​ൽ ലൈ​വ് വി​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്നും ര​ണ്ടു കൊ​ല​പാ​ത​ക​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​തേ രീ​തി​യി​ൽ കോ​ട​തി വാ​ദം കേ​ൾ​ക്കും.