ജി​ല്ല​യി​ൽ 18286 ഉ​ജ്വ​ല ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് മൂ​ന്നു മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ പാ​ച​ക​വാ​ത​കം
Friday, April 3, 2020 9:53 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് - 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ 18286 ഉ​ജ്വ​ല പാ​ച​ക​വാ​ത​ക ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് മൂ​ന്ന് മാ​സ​ത്തേ​ക്ക് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും. കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് സൗ​ജ​ന്യ വി​ത​ര​ണം. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ , ഹി​ന്ദു സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ , ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ ക​ണ​ക്ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള മു​ഴു​വ​ൻ ഉ​ജ്വ​ല ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്കും. ഏ​പ്രി​ൽ, മെ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലെ പാ​ച​ക​വാ​ത​ക​മാ​ണ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യു​ക. സി​ലി​ണ്ട​റി​ന്‍റെ വി​ല ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു മു​ൻ​കൂ​റാ​യി വ​രു​മെ​ന്നും അ​തെ​ടു​ത്തു സി​ലി​ണ്ട​ർ വാ​ങ്ങു​ക​യും ചെ​യ്യാ​മെ​ന്ന് ഉ​ജ്ജ്വ​ല യോ​ജ​ന ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ അ​ഭി​ഷേ​ക് നാ​ഥ് ബ​നി​യ പ​റ​ഞ്ഞു.