ജി​ല്ല​ാ അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശം
Friday, April 3, 2020 9:53 PM IST
ഇ​ടു​ക്കി: ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​നും പോ​ലീ​സി​നും ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ നി​ർ​ദേ​ശം ന​ൽ​കി.
ലോ​ക് ഡൗ​ണ്‍ മ​റി​ക​ട​ന്ന് ആ​ളു​ക​ൾ ചി​ല പ​ര​ന്പ​രാ​ഗ​ത പാ​ത​ക​ളി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്കും തി​രി​ച്ചു കേ​ര​ള​ത്തി​ലേ​ക്കും ക​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നി​ർ​ദേ​ശം. പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ക​ണ്ണു​വെ​ട്ടി​ച്ച് പ​ല​രും കാ​ടു​ക​ളി​ലെ ഒ​റ്റ​യ​ടി​പ്പാ​ത​ക​ളി​ലൂ​ടെ അ​തി​ർ​ത്തി​ക​ൾ ക​ട​ക്കു​ന്നു​ണ്ട്. അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ക്കും. അ​നാ​വ​ശ്യ​മാ​യി ഒ​രാ​ളെ​പ്പോ​ലും അ​തി​ർ​ത്തി​ക​ളി​ൽ പ​ര​സ്പ​രം ക​ട​ത്തി​വി​ട​രു​തെ​ന്നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
അ​തേ​സ​മ​യം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ നീ​ക്കം സു​ഗ​മ​മാ​യി തു​ട​രും. അ​തി​ർ​ത്തി​ക്ക​ട​ക്കു​ന്ന​വ​രെ​യും ക​ട​ന്നു​വ​രു​ന്ന​വ​രെ​യും പി​ടി​കൂ​ടു​മെ​ന്നും ഇ​വ​രെ 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ച​ശേ​ഷ​മേ പു​റ​ത്തു​വി​ടു​ക​യു​ള്ളൂ എ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​കെ. മ​ധു അ​റി​യി​ച്ചു.

ഐ​സൊ​ലേ​ഷ​ൻ
വാ​ർ​ഡ്
ക്ര​മീ​ക​ര​ണം പൂ​ർ​ണം

ഇ​ടു​ക്കി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച് ദി​നേ​ശ​ൻ അ​റി​യി​ച്ചു.
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​ക്കി ക്ര​മീ​ക​രി​ച്ചു. മൂ​ന്ന് നി​ല​ക​ളി​ലാ​യി ഇ​രു​ന്നൂ​റി​ല​ധി​കം ബെ​ഡു​ക​ൾ ഇ​വി​ടെ ത​യ്യാ​റാ​ക്കാം.
തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​വി​ടെ ഏ​ക​ദേ​ശം 150 ളം ​ബെ​ഡ്ഡു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ അ​ടി​മാ​ലി ചി​ത്തി​ര​പു​രം ആ​ശു​പ​ത്രി​യും തൊ​ടു​പു​ഴ, നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളും മൂ​ന്നാം ഘ​ട്ട​ത്തി​ൽ പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ക്ര​മീ​ക​ര​ണ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.