സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് റേ​ഷ​ൻ വി​ത​ര​ണം ന​ട​ത്തി
Thursday, April 2, 2020 9:54 PM IST
കു​ട​യ​ത്തൂ​ർ: സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചേ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ കൈ​പ​റ്റാ​വൂ​വെ​ന്ന് എ​ത്ര പ​റ​ഞ്ഞാ​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ കേ​ൾ​ക്കാ​ത്ത സ്ഥി​തി. തി​ര​ക്ക് കൂ​ടു​ന്പോ​ൾ അ​ക​ലം പാ​ലി​ക്കാ​ൻ മ​റ​ന്ന് പോ​കു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കി റേ​ഷ​ൻ വി​ത​ര​ണം ന​ട​ത്തു​ക​യാ​ണ് കോ​ള​പ്ര​യി​ലെ റേ​ഷ​ൻ ക​ട​യു​ട​മ​യും റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി​യു​മാ​യി ജോ​ഷി ജോ​സ​ഫ്. എ​ത്ര പ​റ​ഞ്ഞാ​ലും ആ​ളു​ക​ൾ അ​നു​സ​രി​ക്കാ​തെ​യാ​യ​തോ​ടെ​യാ​ണ് ഇ​ത്ത​രം സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. ഇ​രു​ന്പ് ക​ന്പി​യി​ൽ പി​ടി​പ്പി​ച്ചി​ട്ടു​ള്ള പി​വി​സി പൈ​പ്പി​ലൂ​ടെ​യാ​ണ് റേ​ഷ​ൻ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. റേ​ഷ​ൻ വാ​ങ്ങാ​ൻ വ​രു​ന്ന​വ​ർ​ക്ക് ര​ണ്ട് മീ​റ്റ​റോ​ളം അ​ക​ലം പാ​ലി​ച്ച് സാ​ധ​ന​ങ്ങ​ൾ കൊ​ടു​ക്കാ​ൻ ക​ഴി​യും എ​ന്ന​താ​ണ് ഇ​തി​ന്‍റെ മേ​ൻ​മ. ഏ​ഴാം​മൈ​ലി​ലു​ള്ള വെ​ൽ​ഡിം​ഗ് വ​ർ​ക്ക് ചെ​യ്യു​ന്ന ബി​ജു​വാ​ണ് ഇ​ത് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. 2500 രൂ​പ​യോ​ളം മു​ട​ക്കാ​യി