പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, April 2, 2020 9:54 PM IST
ഇ​ടു​ക്കി: കോ​വി​ഡ്-19 അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ല​യി​ൽ ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത, ഹോം ​ഡെ​ലി​വ​റി, അ​ള​വ് തൂ​ക്ക ത​ട്ടി​പ്പ്, അ​മി​ത​വി​ല, പൂ​ഴ്ത്തി​വ​യ്പ്, ച​ര​ക്ക് ഗ​താ​ഗ​തം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ​ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ, അ​സി​സ്റ്റ​ന്‍റ് ക​ണ്‍​ട്രോ​ള​ർ ലീ​ഗ​ൽ മെ​ട്രോ​ള​ജി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യും പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ച്ചു.സ​മി​തി നിർദേ​ശ പ്ര​കാ​രം ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ൽ പൊ​തു​വി​പ​ണി​യി​ലെ വി​ല നി​ല​വാ​രം പ​രി​ശോ​ധി​ച്ചു. ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വ​യ്പ് എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. നി​ല​വി​ൽ പൊ​തു​വി​പ​ണി​യി​ൽ എ​ല്ലാ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ല​ഭി​ക്കും.