അ​ന​ധി​കൃ​ത യാ​ത്ര; ജില്ലയിൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 217 കേ​സു​ക​ൾ
Thursday, April 2, 2020 9:53 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് രോ​ഗ ബാ​ധ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തോ​ടെ റോ​ഡു​ക​ളി​ൽ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന ശ​ക്ത​മാ​യി. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ലോ​ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ മാ​ത്രം ജി​ല്ല​യി​ൽ 217 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 48 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം കേ​സു​ക​ൾ എ​ടു​ത്ത​ത്. 30 കേ​സു​ക​ൾ. കാ​ഞ്ഞാ​ർ - 9, കു​ള​മാ​വ് - 6, മു​ട്ടം- 5, ക​രി​ങ്കു​ന്നം -5, ക​രി​മ​ണ്ണൂ​ർ- 9, കാ​ളി​യാ​ർ -6, ത​ങ്ക​മ​ണി - 12, മു​രി​ക്കാ​ശേ​രി -6, ക​രി​മ​ണ​ൽ -4, ഇ​ടു​ക്കി- 5, ക​ട്ട​പ്പ​ന- 5, വ​ണ്ട​ൻ​മേ​ട് -6, ഉ​പ്പു​ത​റ -4, മൂ​ന്നാ​ർ -24, ദേ​വി​കു​ളം- 3, രാ​ജാ​ക്കാ​ട് -2, ശാ​ന്ത​ൻ​പാ​റ- 8, അ​ടി​മാ​ലി -10, വെ​ള്ള​ത്തൂ​വ​ൽ- 7, വ​ണ്ടി​പ്പെ​രി​യാ​ർ- 11, കു​മ​ളി -10, വാ​ഗ​മ​ണ്‍- 10, പീ​രു​മേ​ട് -3, പെ​രു​വ​ന്താ​നം -5, ഉ​ടു​ന്പ​ഞ്ചോ​ല - 6, നെ​ടു​ങ്ക​ണ്ടം -5, ക​ന്പം​മെ​ട്ട്-1 എ​ന്നി​ങ്ങനെ​യാ​ണ് മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ. ഇ​തി​നി​ടെ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണം തു​ട​ർ​ന്നു.

തൊ​ടു​പു​ഴ​യി​ൽ ഇ​ന്ന​ലെ ഡി ​വൈ​എ​സ്പി കെ.​പി. ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി. അ​ഞ്ചു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഇ​തി​ൽ നി​ന്നു​ള്ള വി​വ​രം ല​ഭി​ക്കും. അ​ന്യാ​യ​മാ​യി ചു​റ്റി​ത്തി​രി​യു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ ക​ഴി​യും.